ദിലീപ് ചെയ്തത് നീചമായ പ്രവർത്തിയെന്ന് നവ്യ നായർ

Advertisement

കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ സിനിമ ലോകം മുഴുവൻ തിരിഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങളും പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങളും ദിലീപിന്‌ എതിരായ നിലപാട് ആണ് സ്വീകരിച്ചത്. യുവതാരങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി നടീ നടന്മാരുടെ സംഘടനയായ അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കുകയും ചെയ്തു.

ദിലീപിനെതിരെ വന്നവരിൽ ദിലീപിന്റെ നായികമാരും ഉൾപ്പെടും. ഒട്ടേറെ ചിത്രങ്ങളിൽ ദിലീപിന്റെ നായികയായി വെള്ളിത്തിരയിൽ എത്തിയ നവ്യ നായർ ഈ വിഷയത്തിൽ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.

Advertisement

എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവർത്തി ഒരു സഹപ്രവർത്തകന്റെ ചിന്തയിൽ പോലും ഉണ്ടാകാൻ പാടില്ലാത്തതാണ് എന്നാണ് നവ്യ നായർ തന്റെ കുറിപ്പിൽ രേഖപ്പെടുത്തിയത്.

ഇത് സത്യത്തിന്റെയും ധൈര്യത്തിന്റെയും സർവോപരി സ്ത്രീത്വത്തിന്റെയും വിജയമാണെന്നും നവ്യ നായർ കൂട്ടി ചേർത്തു.

ഇത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും തളരാതെ മുന്നോട്ട് പോയ നടിക്ക് ബഹുമാനവും ആശംസകളും ആർപ്പിച്ചാണ് നവ്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close