“ഇത് പോലെ ഒരു ക്രൂരകൃത്യം ചെയ്യില്ലെന്ന് കരുതിയാണ് ദിലീപിനെ വിശ്വസിച്ചത്”

Advertisement

ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമ മേഖലയിലെ പ്രമുഖ താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും ദിലീപിനെതിരെയുള്ള വാര്‍ത്തകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആനപ്പകയുള്ള ആളാണ് ദിലീപ് എന്നാണ് സംവിധായകന്‍ വിനയന്‍ പറഞ്ഞത്.

ജയസൂര്യ-കാവ്യ മാധവന്‍ ടീമിനെ വെച്ച് വിനയന്‍ ഒരുക്കിയ ഊമപ്പെണ്ണിന് ഊരിയാട പയ്യന്‍ എന്ന സിനിമയില്‍ നായകനാകേണ്ടിയിരുന്നത് ദിലീപ് ആയിരുന്നു. എന്നാല്‍ അഡ്വാന്‍സ് വാങ്ങിയ ദിലീപ് തിരക്കഥകൃത്തിനെ മാറ്റണമെന്ന്‍ വാശി പിടിച്ചതോടെ ദിലീപിനെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. വിനയന്‍ പറയുന്നു.

Advertisement

vinayan, dileep actress attack case, bhavana

നടിയെ ആക്രമിച്ച കേസില്‍ ചാനല്‍ ചര്‍ച്ചകളില്‍ താന്‍ ദിലീപിന് എതിരെ സംസാരിച്ചിരുന്നില്ല. അന്ന്‍ ദിലീപ് വിളിച്ച് നന്ദി അറിയിച്ചിരുന്നു. ഒരിക്കല്‍ തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ച ആളായിട്ടും ദിലീപ് ഇത് പോലെ ഒരു ക്രൂര കൃത്യം ചെയ്യുമെന്ന് കരുതിയിരുന്നില്ല. അത് കൊണ്ടാണ് ദിലീപിനെ വിശ്വസിച്ചത്. എന്നാല്‍ അത് തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും വിനയന്‍ പറയുന്നു.

എന്നോടുള്ള വിദ്വേഷം കൊണ്ട് ഒരു അര്‍ധരാത്രിയില്‍ ഫെഫ്ക രൂപീകരിക്കാന്‍ നേതൃത്വം നല്കിയത് ദിലീപ് ആണ്. പ്രമുഖ സംവിധായകര്‍ ഉള്‍പ്പെടെ ഉള്ളവരെ ഫെഫ്കയില്‍ നിന്നും രാത്രിക്ക് രാത്രി രാജി വെപ്പിച്ചു. വിനയന്‍ കൂട്ടി ചേര്‍ത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close