നാല് ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കാവുന്നതാണ് ഇങ്ങനെയൊക്കെയായി തീര്‍ന്നത് : മംമ്ത

Advertisement

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍ ആയ സംഭവത്തില്‍ പ്രതികരണവുമായ് മലയാള സിനിമയിലെ നായകന്മാരും നായികമാരും സംവിധായകരും നിര്‍മ്മാതാക്കളും ആദ്യ ദിവസം മുതല്‍ എത്തിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ച് നടി മംമ്ത മോഹന്‍ദാസും രംഗത്ത് എത്തിയിരിക്കുകയാണ്

നാല് ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കാവുന്നതാണ് ഇങ്ങനെയൊക്കെയായി തീര്‍ന്നത്. ഇപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ മലയാള സിനിമ മേഖലയ്ക്ക് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്, ഇത് സിനിമയെ ദോഷമായി ബാധിക്കുമെന്നും മംമത മോഹന്‍ദാസ് പറയുന്നു.

Advertisement

വനിതാ സംഘടന തുടങ്ങിയത് അത് ആവശ്യമുള്ളവരാണെന്നും താന്‍ അതില്‍ അംഗമല്ലെന്നും മംമ്ത കൂട്ടി ചേര്‍ത്തു.

ആക്രമണത്തിന് ഇരയായ നടിയ്ക്ക് ഒപ്പവും നടന്‍ ദിലീപിന് ഒപ്പവും സിനിമകള്‍ ചെയ്തിട്ടുള്ളയാളാണ് മംമത മോഹന്‍ദാസ്. ദിലീപിനൊപ്പം അവസാനമായി അഭിനയിച്ച മൈ ബോസ്, ടൂ കണ്‍ട്രീസ് എന്നീ സിനിമകള്‍ ബോക്സോഫീസില്‍ വമ്പന്‍ ഹിറ്റുകളും ആയിരുന്നു.

അതേ സമയം ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കസ്റ്റഡി കാലാവധി കഴിയുന്നത് വരെ മാറ്റി വെക്കുകയാണെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close