വമ്പൻ തിരിച്ചുവരവിനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർ നായികതാരം രംഭ

Advertisement

തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, ഇപ്പോൾ തിരിച്ചെത്തുന്നത് ഒരു അഭിനേത്രി എന്ന നിലയിൽ തന്നെ വെല്ലുവിളിക്കുന്ന ശ്കതമായ കഥാപാത്രങ്ങളുമായാണ്. മുമ്പെങ്ങുമില്ലാത്തവിധം തൻ്റെ അഭിനയ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാൻ അനുവദിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനുള്ള ഉത്സുകതയോടെയാണ് രംഭ തിരിച്ചു വരവിനൊരുങ്ങുന്നത്.

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ വ്യാപിച്ചുകിടക്കുന്ന കരിയറിൽ തൻ്റെ സൗന്ദര്യം, അനായാസമായ പ്രകടനം എന്നിവയാൽ രംഭ പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. കുറ്റമറ്റ കോമിക് ടൈമിംഗ്, ശക്തമായ സ്ക്രീൻ സാന്നിധ്യം, അവിസ്മരണീയമായ ഡാൻസ് നമ്പറുകൾ എന്നിവയ്ക്ക് പേരുകേട്ട രംഭ ഇന്നും ആരാധകരുടെ പ്രിയങ്കരിയായി തുടരുന്നു.

Advertisement

തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്. സിനിമ എല്ലായ്പ്പോഴും തന്റെ ആദ്യ പ്രണയമാണ് എന്നും ഒരു നടിയെന്ന നിലയിൽ തന്നെ ശരിക്കും വെല്ലുവിളിക്കുന്ന വേഷങ്ങൾ ചെയ്യാനുള്ള ശരിയായ സമയമാണിതെന്ന് തനിക്ക് തോന്നുന്നു എന്നും രംഭ പറഞ്ഞു. പുതിയ മാനങ്ങൾ പര്യവേക്ഷണം ചെയ്യാനും പ്രേക്ഷകരുമായി അർത്ഥവത്തായ രീതിയിൽ സംവദിക്കാനും തന്നെ അനുവദിക്കുന്ന, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രങ്ങൾക്കായി താൻ കാത്തിരിക്കുകയാണ് എന്നും അവർ കൂട്ടിച്ചേർത്തു.

ഒരു അഭിനേതാവെന്ന നിലയിൽ രംഭയുടെ വൈവിധ്യവും പ്രതിഭയുടെ ആഴവും ഉയർത്തിക്കാട്ടുന്ന വേഷങ്ങളിൽ ഈ നടിയെ കാണാമെന്ന പ്രതീക്ഷയോടെ ആരാധകരും പ്രേക്ഷകരും അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രംഭയുടെ ഈ തിരിച്ചുവരവ് അവരുടെ വിശിഷ്ടമായ കരിയറിലെ ഒരു പുതിയ അധ്യായത്തെ അടയാളപ്പെടുത്തുന്നു എന്ന് മാത്രമല്ല, അവരുടെ മാന്ത്രികത ഒരിക്കൽ കൂടി സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് സിനിമാ ലോകവും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close