അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധു ആയി അപ്പാനി ശരത്; ആദിവാസി ടൈറ്റിൽ പോസ്റ്റർ വൈറലാകുന്നു..!

Advertisement

കേരളത്തിൽ വലിയ വിവാദമായി മാറിയ ഒരു സംഭവമായിരുന്നു മധു എന്ന് പേരുള്ള അട്ടപ്പാടി സ്വദേശി യുവാവിനെ, വിശപ്പിനു ഭക്ഷണം മോഷ്ടിച്ച് എന്നാരോപിച്ചു മർദിച്ചു കൊലപ്പെടുത്തിയത്. മൂന്നര വർഷം മുൻപാണ് കേരളീയ സമൂഹത്തിന്റെ മനസ്സാക്ഷിയെ തന്നെ ഉലച്ച മധുവിന്റെ മരണം സംഭവിച്ചത്. ഇപ്പോഴിതാ അതിനെ അടിസ്ഥാനമാക്കി ഒരു സിനിമ വരികയാണ്. മുടുക ഗോത്ര ഭാഷയിൽ, വിശപ്പ് പ്രമേയമായി ആദിവാസി ദി ബ്ലാക്ക് ഡെത്ത് എന്ന പേരിൽ ആണ് ഈ ചിത്രം ഒരുക്കുന്നത്. വിജീഷ് മണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മധു ആയി അഭിനയിക്കുന്നത് പ്രശസ്ത മലയാള നടനായ അപ്പാനി ശരത് ആണ്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച, പാരീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ മ് മ് മ് സൗണ്ട് ഓഫ് പെയിൻ എന്ന സിനിമയ്ക്ക് ശേഷം സോഹൻ റോയ്, വിജീഷ് മണി എന്നിവർ ഒരുമിക്കുന്ന ചിത്രം കൂടിയാണ് ആദിവാസി.

മധുവിന്റെ മരണത്തെ ആസ്പദമാക്കി യാത്രാമൊഴി എന്ന പേരിൽ സോഹൻ റോയ് എഴുതിയ കവിത വലിയ ശ്രദ്ധ നേടിയിരുന്നു. അത് തന്നെയാണ് ഈ ചിത്രം ഒരുക്കാൻ തന്നെ പ്രചോദിപ്പിച്ചത് എന്നും അദ്ദേഹം പറയുന്നു. വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും,കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്. ബി ലെനിൻ എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത് എം. തങ്കരാജ് ആണ്. പി മുരുഗേശ്വരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രം അടുത്ത മാസം ആരംഭിക്കും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close