യഥാർത്ഥ കണ്ണൂർ സ്‌ക്വാഡ് എത്തുന്നു; മെഗാസ്റ്റാറിന്റെ മെഗാഹിറ്റ് ചിത്രം കാണാൻ.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് സൂപ്പർ ഹിറ്റ് വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. രണ്ട് ദിവസം കൊണ്ട് ഏകദേശം 12 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രം നാലാം ദിവസമായ ഞായറാഴ്ച്ചയോടെ ആഗോള ഗ്രോസ് ആയി 20 കോടി പിന്നിടുമെന്നാണ് സൂചന. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം കേരളാ പോലീസിന്റെ ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ കഥ പറയുന്ന ഈ മെഗാ ഹിറ്റ് ചിത്രം കാണാൻ കേരളാ പൊലീസിലെ കണ്ണൂർ സ്‌ക്വാഡ് നേരിട്ടെത്തുകയാണ്. ഇന്നുച്ചയ്ക്ക് ഒരു മണിക്ക്, എറണാകുളം ഇടപ്പള്ളിയിലുള്ള വനിതാ – വിനീത തീയേറ്ററിലാണ് യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ ഈ ചിത്രം കാണാനെത്തുന്നത്. ഇവർക്കൊപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും എസ് പി ശ്രീജിത്തും അവിടെയുണ്ടാകും.

സംവിധായകൻ റോബി വർഗീസ് രാജ്, നടനും രചയിതാവുമായ റോണി ഡേവിഡ് രാജ്, അഭിനേതാക്കളായ ശബരീഷ് വർമ്മ, ദീപക് പറമ്പോൾ, ധ്രുവൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരാണ് യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിനൊപ്പം ഇന്ന് കൊച്ചിയിലെ തീയേറ്ററിൽ ഉണ്ടാവുക. റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ്. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രത്തിൽ അസീസ് നെടുമങ്ങാട്, വിജയരാഘവൻ, കിഷോർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. മുഹമ്മദ് റാഹിൽ കാമറ ചലിപ്പിച്ച കണ്ണൂർ സ്‌ക്വാഡ് എഡിറ്റ് ചെയ്തത് പ്രവീൺ പ്രഭാകറും ഇതിന് സംഗീതമൊരുക്കിയത് സുഷിൻ ശ്യാമുമാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close