ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ നായകനാവാൻ കുഞ്ചാക്കോ ബോബൻ; ഒപ്പം മഞ്ജു വാര്യരും.

Advertisement

പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ ഏറ്റവും പുതിയ ചിത്രത്തിൽ നായകനാവാൻ കുഞ്ചാക്കോ ബോബൻ. മഞ്ജു വാര്യർ നായികാ വേഷവും ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഹൌ ഓൾഡ് ആർ യു, വേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ- മഞ്ജു വാര്യർ ടീമൊന്നിക്കുന്ന ചിത്രം കൂടിയാവും ഈ ലിജോ ജോസ് പെല്ലിശ്ശേരി പ്രൊജക്റ്റ്. ലിജോക്കൊപ്പം ആദ്യമായാണ് ഇവർ രണ്ട് പേരും ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത റിലീസ്. ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ജനുവരി 25 നാണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ആഗോള റിലീസായി എത്തുന്നത്.

ഇപ്പോൾ അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. ഇത് കൂടാതെ മാർട്ടിൻ പ്രക്കാട്ട് ഒരുക്കാൻ പോകുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ വേഷമിടുമെന്ന് വാർത്തകളുണ്ട്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള കുഞ്ചാക്കോ ബോബൻ ചിത്രം. ഒക്ടോബർ അഞ്ചിനാണ് ചാവേർ പ്രേക്ഷകരുടെ മുന്നിലെത്തുക. തമിഴിൽ രജനികാന്ത് നായകനായ ടി ജെ ജ്ഞാനവേൽ ചിത്രം, വിജയ് സേതുപതി- സൂരി ടീമൊന്നിക്കുന്ന വെട്രിമാരൻ ചിത്രം വിടുതലൈ ഭാഗം 2 എന്നിവയാണ് ഇനി വരാനുള്ള വമ്പൻ മഞ്ജു വാര്യർ ചിത്രങ്ങൾ. മലയാളത്തിലും മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം എംപുരാൻ ഉൾപ്പെടെയുള്ള ഒരുപിടി വലിയ ചിത്രങ്ങളുടെ തിരക്കിലാണ് ഈ ലേഡി സൂപ്പർസ്റ്റാർ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close