കണ്ണപ്പ: മോഹൻലാൽ – പ്രഭാസ് ടീമിനൊപ്പം നയൻ താരയും, വിഷ്ണു മാഞ്ചുവിന്റെ സ്വപ്ന ചിത്രം ഒരുങ്ങുന്നു.

Advertisement

തെലുങ്ക് യുവതാരം വിഷ്ണു മാഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ ദിനം പ്രതി വലുതാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന കണ്ണപ്പയിൽ പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് ഒരു പ്രധാന വേഷം ചെയ്യുന്നുവെന്ന സ്ഥിരീകരണം നേരത്തെ വന്നിരുന്നു. ശിവ ഭഗവാന്റെ വേഷത്തിലാണ് പ്രഭാസ് ഈ ചിത്രത്തിലഭിനയിക്കുന്നത്. ഇപ്പോഴിതാ മലയാളം സൂപ്പർസ്റ്റാർ മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുവെന്നും വിഷ്ണു മാഞ്ചു സ്ഥിതീകരിച്ചു കഴിഞ്ഞു. മോഹൻലാൽ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോഹൻലാൽ, പ്രഭാസ് എന്നിവർക്ക് പുറമേ, തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ താരയും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. അടുത്തിടെ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും.

മുകേഷ് സിങ് സംവിധാനം ചെയ്യുന്ന കണ്ണപ്പ രചിച്ചിരിക്കുന്നത് പറുചുരി ഗോപാലകൃഷ്ണ, ബുർറ സായ് മാധവ്, തൊട്ട പ്രസാദ് എന്നിവർ ചേർന്നാണ്. അവ എന്റെർറ്റൈന്മെന്റ്സ്, 24 ഫ്രെയിംസ് ഫാക്ടറി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മണി ശർമ്മ, സ്റ്റീഫൻ ദേവസ്സി എന്നിവർ ചേർന്നാണ്. ബോളിവുഡ് താരസുന്ദരി കൃതി സനോണിന്റെ സഹോദരിയായ നൂപുർ സനോണും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഇന്ത്യൻ പുരാണത്തെ ആസ്‍പദമാക്കി ഒരുക്കുന്ന ഇതിഹാസ ചിത്രമാണ് കണ്ണപ്പ. മോഹൻലാൽ- പ്രഭാസ് കൂട്ടുകെട്ട് ഇതിലൂടെ ആദ്യമായി ഒന്നിക്കുന്നു എന്ന വാർത്ത തന്നെയാണ് ഈ ചിത്രത്തിന് ഇപ്പോൾ വലിയ മൈലേജ് നൽകുന്നത്. ഗാണ്ടീവം, മനമന്ത, ജനത ഗാരേജ് എന്നിവക്ക് ശേഷം മോഹൻലാൽ ഭാഗമാകുന്ന തെലുങ്ക് ചിത്രമാണ് കണ്ണപ്പ.

Advertisement

Advertisement

Press ESC to close