“രാസ്ത എന്ന പേരിനെ അന്വർഥമാക്കിയ ചിത്രം”; രാസ്ത വിജയകരമായി തിയേറ്ററുകളിൽ

Advertisement

കേരളത്തിലും ജി സി സി യിലും റിലീസ് ചെയ്ത അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത മികച്ച പ്രേക്ഷകാഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ജി സി സി യിലെ ഓരോ മലയാളിയും ഹൃദയത്തോട് ചേർത്ത് നിർത്തിയാണ് ചിത്രത്തിനെ പ്രശംസിക്കുന്നത്. ഒമാനിലെ വളർന്നു വരുന്ന സിനിമാ മേഖലയിൽ പ്രചോദനമായി ആ രാജ്യത്തിൽ തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കിയ രാസ്ത ഒമാൻ ജനതയുടെ കൂടെ കൈയടി ഏറ്റു വാങ്ങുന്നു.

രാസ്തയെക്കുറിച്ചുള്ള മികച്ച അഭിപ്രായങ്ങളിൽ അജിത മലയാലപ്പുഴ എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അജിതയുടെ വാക്കുകൾ ഇപ്രകാരമാണ് “രാസ്ത പൂർണ്ണമായും ഒമാനിൽ ചിത്രീകരിച്ച നല്ല ഒരു സിനിമ. കഥാപാത്രങ്ങൾ തന്മയത്തത്തോടുകൂടി ജീവിച്ചഭിനയിച്ച ചിത്രം. ചില തിരിച്ചറിവുകളുടെ, ചില ഓർമ്മപ്പെടുത്തലുകളുടെ കഥാതന്തു. നഷ്ടപ്പെട്ട ഉമ്മയെ തേടിയെത്തിയ മകളുടെ കഥപറഞ്ഞ്,മരുഭൂമിയുടെ ഭീകരമായ ദൃശ്യം കാട്ടിതരുന്ന കഥയുടെ ഒഴുക്ക്. മരുഭൂമിയിലുയർന്ന കൊടുങ്കാറ്റു പോലെ ചിന്തനീയമായ വിഷയം . കൈയ്യൊതുക്കത്തോട് ചിത്രികരിച്ചിരിക്കുന്നു. ഓരോ വ്യക്തി കളും ഭംഗിയായ് അഭിനയിച്ചിരിക്കുന്നു. അതിലുപരി ഒരുപെൺകുട്ടിക്ക് കൊടുക്കേണ്ട എല്ലാ ആദരവും നൽകിയ ഓരോ നിമിഷങ്ങളും. സ്ത്രീയെ ബഹുമാനിച്ച ഒരു കഥ.ഓരോരുത്തർക്കും നന്ദി. വെള്ളം തീർന്ന നിമിഷം വണ്ടിയിൽ നിന്നും വെള്ളം ഊറ്റിയെടുത്ത് കുടിക്കാൻ കൊടുത്ത നിമിഷം വല്ലാതെ മനസ്സിനെ ഉലച്ചു പോയി. രാസ്ത എന്ന പേരിനെ അന്വർത്ഥമാക്കിയ നല്ല ചിത്രം”. സത്കർമ്മവെൽഫയർഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന അജിതയെ അത്രത്തോളം രാസ്ത സ്വാധീനിച്ചു.

Advertisement

സിനിമാ നിരൂപകൻ കൂടിയായ സുധീഷ് പാറയിൽ മുതുകാടിന്റെ അഭിപ്രായം ഇപ്രകാരമായിരുന്നു “രാസ്ത കണ്ടു,
മലയാളികൾ ജീവിത സ്വപ്നങ്ങൾ തേടി വിമാനം കയറുന്ന അറേബ്യൻ നാടുകളിൽ സുന്ദരിയായ ഒമാനിൽ പൂർണമായും ചിത്രീകരിച്ച മനോഹര ചിത്രം.
20 വർഷം മുന്നേ നഷ്ടമായ തന്റെ ഉമ്മയെ കണ്ടെത്തുവാൻ കേരളത്തിൽ നിന്നും ഒരു പെൺകുട്ടി ഒമാനിൽ എത്തുന്നതും അവരുടെ ഉമ്മയെ കണ്ടെത്താൻ പ്രവാസികളായ മലയാളികളും അവരുടെ സുഹൃത്തായ അറബിയും ശ്രമിക്കുന്നതും ആണ് സിനിമയുടെ ഇതിവൃത്തം.മനോഹരമായ സിനിമോട്ടോഗ്രാഫിയും മികച്ച കാസ്റ്റിംഗും കൊണ്ട് മികച്ച സിനിമ ആണ് രാസ്ത.സർജനോ ഖാലിദ് നായകവേഷത്തിൽ മികച്ച അഭിനയം കാഴ്ച വയ്ക്കുന്നു.അനഘ നാരായണൻ, ആരാധ്യ ആൻ എന്നിവരാണ് നായികമാർ. സുധീഷ്, ഇർഷാദ്, ടിജി രവി എന്നിവർ എന്നത്തേയും പോലെ കിട്ടിയ കഥാപാത്രങ്ങളെ ജീവസുറ്റതാക്കി.

നായകന്റെ സുഹൃത്തായി അഭിനയിച്ച വ്യക്തിയും അറബിയും സിനിമയെ പൂർണമായും എൻഗേജ് ചെയ്യിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു.ഷാഹുൽ – ഫായിസ് എന്നിവരുടെ തിരക്കഥയിൽ അനീഷ് അൻവറിന്റെ സംവിധാന മികവ് മികച്ച ഒരു തീയേറ്റർ അനുഭവം നൽകുന്ന ഒന്നാണ്. 2024 ന്റെ സിനിമാ കാഴ്ചകളുടെ തുടക്കം തന്നെ ഇത്തരം ഒരു മികച്ച സിനിമ കാണുവാൻ സാധിച്ചതിൽ സന്തോഷം”. അലു ഇന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച ചിത്രം രാസ്ത മികച്ച പ്രേക്ഷകാഭിപ്രായങ്ങളുമായി മുന്നേറുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close