ഹിറ്റ് ചിത്രം ‘കപ്പേള’ ക്ക് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ” മുറ ” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

Advertisement

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.” മുറ ” എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ പോസ്റ്ററിൽ തന്നെ തിരുവനന്തപുരം നഗര പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് എന്ന സൂചന നൽകുന്ന ദൃശ്യങ്ങളിലൂടെ നാലു യുവാക്കളെ പോസ്റ്ററിൽ കാണിക്കുന്നുണ്ട്. വ്യത്യസ്തമാർന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന “മുറ” ചിത്രത്തിലേക്ക് തിരുവനന്തപുരം പ്രദേശവാസികൾക്ക് മുൻ‌തൂക്കം നൽകി കൊണ്ടുള്ള ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ തന്നെ ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ സിനിമാരംഗത്തെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ നേതൃത്വത്തിൽ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറയുടെ അണിയറപ്രവർത്തകർ ഇവരാണ്. ചിത്രത്തിന്റെ രചനനിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : റോണി സക്കറിയ, ഛായാഗ്രഹണം: ഫാസിൽ നാസർ, എഡിറ്റിംഗ്: ചമൻ ചാക്കോ, സംഗീത സംവിധാനം : മിഥുൻ മുകുന്ദൻ, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്. തിരുവനന്തപുരത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ മധുരൈ, തെങ്കാശി, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലാണ്. പി ആർ ഓ പ്രതീഷ് ശേഖർ

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close