മഹേഷ് ബാബുവിന്റെ ഹൈ വോൾട്ടേജ് ആക്ഷൻ, ഒപ്പം ജയറാമും

Advertisement

ഹിറ്റ് മേക്കർ ത്രിവിക്രം ശ്രീനിവാസാൻ ചെയുന്ന മഹേഷ് ബാബു നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ഗുണ്ടുര്‍കാരത്തിന്റെ ട്രൈലെറിനു മികച്ച പ്രതികരണങൾ. ട്രൈലെർ റിലീസായി 14 മണിക്കൂറിനുള്ളിൽ 24 മില്യൺ കാഴ്ചക്കാരും 6 ലക്ഷം ലൈക്ക്സും 25000 മികച്ച പ്രതികരണങ്ങളുമായി യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുന്നു. അലവൈകുണ്ഠപുരം ലോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ത്രിവിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗുണ്ടൂർകാരം

മഹേഷ് ബാബുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത് ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ്. ഗുണ്ടൂർ കാരത്തിൽ മഹേഷ് ബാബുനൊപ്പം മലയാളത്തിന്റെ സൂപ്പർ താരം ജയറാമുണ്ട്. രമ്യാ കൃഷ്ണൻ, പ്രകാശ് രാജ്, ജ​ഗപതി ബാബു, റാവു രമേഷ്, വെണ്ണെലാ കിഷോർ എന്നിവരാണ് മറ്റുവേഷങ്ങളിൽ എത്തുന്നത്

Advertisement

ചിത്രത്തിന്റെ റിലീസ് ജനുവരി 12നാണ്. ഗുണ്ടുര്‍ കാരത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് യുകെയില്‍ അടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബോക്സ് ഓഫീസിൽ 1000 കോടി കളക്ഷൻ ക്ലബ്ബിൽ കയറാൻ ഏറെ സാധ്യത ഉള്ള ചിത്രമായാണ് ഗുണ്ടുര്‍ കാരത്തിനെ പ്രമുഖ ട്രേഡ് അണലിസ്റ്റുകൾ വിലയിരുത്തുന്നത്.

ഹാരിക ആൻഡ് ഹാസിനി ക്രിയേഷൻസിന്റെ ബാനറിൽ എസ്. രാധാകൃഷ്ണയാണ് നിർമാണം. മനോജ് പരമഹംസ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ എസ്. തമൻ സം​ഗീതസംവിധാനവും എഡിറ്റിങ് നവീൻ നൂലിയും നിർവഹിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close