‘ഹിയർ ഈസ് ദി ഡെവിൾ’; 5 മില്യൺ കാഴ്ചക്കാരുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ

Advertisement

ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രം ക്യാപ്റ്റൻ മില്ലർ ട്രെയിലർ എത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ട്രെയിലർ യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിലും, മറ്റു സമൂഹമാധ്യമങ്ങളിലുമായി ആളിപ്പടരുകയാണ്. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

Advertisement

ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ 1930 – 40 കാലഘട്ടങ്ങളിൽ മദ്രാസ് പ്രസിഡൻസിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരിക്കുമിത്.

അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷ്, ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, ജോൺ കൊക്കൻ, നിവേദിത സതീഷ്, എഡ്വേർഡ് സോണൻബ്ലിക്ക് തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിദ്ധാർത്ഥ നുനിയുടെ ഛായാഗ്രഹണവും നാഗൂരാൻ രാമചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ

Advertisement

Copyright © 2017 onlookersmedia.

Press ESC to close