ടൊവിനോ ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി; സന്തോഷം പങ്കുവെച്ച് അണിയറ പ്രവർത്തകർ…

Advertisement

ടൊവിനോ തോമസും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന ലാൽ ജൂനിയർ ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായ സന്തോഷം അണിയറ പ്രവർത്തകർ പങ്കുവെച്ചു.

‘നടികർ തിലകം’ സൃഷ്ടിക്കുന്നതിനുള്ള അവിശ്വസനീയമായ യാത്ര അവസാനിപ്പിക്കുമ്പോൾ, ഈ പ്രോജക്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ഞങ്ങളുടെ അഗാധമായ നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ത്രസിപ്പിക്കുന്ന ഈ സാഹസിക യാത്ര ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. ദുബായ്, ഹൈദരാബാദ്, കാശ്മീർ, മൂന്നാർ, കൊച്ചി എന്നിങ്ങനെ 30 സ്ഥലങ്ങളിലായിരുന്നു ഷൂട്ട്. 100 ദിവസത്തിലധികം ആകർഷകമായ നിമിഷങ്ങൾ നിറഞ്ഞ ആറ് മാസങ്ങൾ. ഈ യാത്രയിൽ അപ്രതീക്ഷിതമായ ഒരുപാട് വെല്ലുവിളികൾ നേരിട്ടു. അവ ഓരോന്നും ഞങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവായ് ഞങ്ങൾ സ്വീകരിക്കുന്നു.

Advertisement

ബാല എന്ന കഥാപാത്രമായി സൗബിൻ ചിത്രത്തിലെത്തുമ്പോൾ ഡേവിഡ് പടിക്കൽ ആയാണ് ടോവിനോ അഭിനയിക്കുന്നത്. വമ്പൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുവിൻ സോമൻ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ആൽബിയാണ്.

പുഷ്പ സിനിമയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രം കൂടിയാണ് നടികർ തിലകം. അലൻ ആൻറണി, അനൂപ് വേണുഗോപാൽ എന്നിവരുടെ ഗോഡ്സ്പീഡിനൊപ്പം ചേർന്നാണ് മൈത്രി മൂവി മേക്കേഴ്സ്ന്റെ വൈ.നവീനും വൈ. രവിശങ്കറും ചിത്രം നിർമ്മിക്കുന്നത്.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഭാവന, ബാബു വർഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദർ, പിആർഒ: ശബരി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close