രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം

Advertisement

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ആദി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തിയ ആദി കേരളത്തില്‍ നിന്ന്‍ മാത്രം 35 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ആദിയുടെ വിജയാഘോഷങ്ങള്‍ അവസാനിക്കും മുന്നേ പ്രണവ് മോഹന്‍ലാല്‍ തന്‍റെ രണ്ടാം ചിത്രം ഉറപ്പിച്ച് കഴിഞ്ഞു.

രാമലീലയിലൂടെ ശ്രദ്ധേയനായ അരുണ്‍ ഗോപിയാണ് പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2 കോടിയാണ് ഈ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന്‍റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഈ വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന യുവതാരമായിരിക്കും പ്രണവ് മോഹന്‍ലാല്‍.

Advertisement

ആദിയുടെ റിലീസിന് ശേഷം ഒട്ടേറെ സംവിധായകര്‍ പ്രണവ് മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രണവ് ആര്‍ക്കും പിടികൊടുക്കാതെ തന്‍റെ പതിവ് യാത്രകളിലേക്ക് പോകുകയായിരുന്നു. സിനിമയുടെ പ്രമോഷന് പോലും നില്‍ക്കത്തെ ഹിമാലയത്തിലേക്കുള്ള പ്രണവിന്‍റെ യാത്ര സോഷ്യല്‍ മീഡിയകളില്‍ വലിയ വാര്‍ത്തയായിരുന്നു.

വര്‍ഷങ്ങളായി അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്തു വന്നിരുന്ന അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം ആയിരുന്നു രാമലീല. ദിലീപിന്‍റെ കേസ് കാരണം വൈകി എത്തിയ ചിത്രം എന്നാല്‍ തിയേറ്ററുകളില്‍ വമ്പന്‍ പ്രതികരണമാണ് നേടിയത്. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ രാമലീല നിര്‍മ്മിച്ചതും ടോമിച്ചന്‍ മുളക്പാടമായിരുന്നു.

പ്രണവ് മോഹന്‍ലാലിന്‍റെ ഹിമാലയന്‍ യാത്രകള്‍ കഴിഞ്ഞു നാട്ടില്‍ വരുമ്പോള്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കും. പ്രണവിനെ കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും സീനിയര്‍ താരങ്ങളും ചിത്രത്തില്‍ ഭാഗം ആകും. പ്രണവിന്‍റെയും അരുണ്‍ ഗോപിയുടെയും ആദ്യ ചിത്രങ്ങള്‍ പോലെ വന്‍വിജയമാകുമോ രണ്ടാം ചിത്രവും എന്ന്‍ കാത്തിരുന്ന് കാണാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close