സിനിമ ആരാധകര്‍ക്ക് നിരാശ വാര്‍ത്ത! കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചു

Advertisement

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മുൻപാണ് മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചൻ കുഞ്ഞച്ചൻറെ രണ്ടാം ഭാഗം അനൗൺസ് ചെയ്തത്. പ്രശസ്ത യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആയിരുന്നു നിർമ്മാണം. കാൽനൂറ്റാണ്ടിനു ശേഷം കോട്ടയം കുഞ്ഞച്ചൻ വീണ്ടും വരുന്നു എന്ന വാർത്ത മലയാള സിനിമാ പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.

എന്നാല്‍ കോട്ടയം കുഞ്ഞച്ചന്‍ 2 അണിയറ പ്രവര്‍ത്തകര്‍ ഉപേക്ഷിക്കുകയാണ്. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാനായി പകര്‍പ്പകവാശം നല്‍കില്ലെന്ന് പറഞ്ഞു കോട്ടയം കുഞ്ഞച്ചന്റെ നിര്‍മ്മാതാവ് അരോമ മണി രംഗത്തു വന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

Advertisement

കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന പേരില്‍ ഇനി ആ സിനിമ വരില്ല. കുഞ്ഞച്ചന്‍ അല്ലാതെ മമ്മൂട്ടിയുടെ മറ്റൊരു കഥാപാത്രവുമായി ആ സിനിമ മുന്നോട്ട് പോകും എന്നാണ് പുതിയ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് ബാബുവിന്‍റെ നിലപാട്.

മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് രണ്ടാം ഭാഗം ഒരുക്കാൻ ഉള്ള പ്രഖ്യാപനം നടത്തിയതെന്നും കോട്ടയം കുഞ്ഞച്ചൻ എന്ന പേരും പോസറ്ററും ഉള്‍പ്പെടുത്തി ഇനിയും മുന്നോട്ട് പോയാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും അരോമ മണി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പഴയ സിനിമയുടെ പേര് ഉപയോഗിച്ച് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഇറക്കാന്‍ ആകില്ലെന്നു പറഞ്ഞു ആദ്യ സംവിധായകന്‍ ടി.എസ് സുരേഷ് ബാബുവും രംഗത്തു എത്തിയിരുന്നു.

പുതിയ ചിത്രത്തിന്റെ സംവിധായകനോ നിര്‍മ്മാതാവോ സിനിമയുടെ പ്രഖ്യാപനത്തിന് മുമ്പ് ഔദ്യോഗികമായി ഞങ്ങളുമായി ചര്‍ച്ച നടത്തിയില്ലെന്ന് സുരേഷ് ബാബു പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close