നടൻ വിനായകൻ അറസ്റ്റിൽ.

Advertisement

പ്രശസ്ത മലയാള സിനിമാ താരം വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് വൈകിട്ട് സ്വന്തം ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പോലീസിനെ വിളിച്ചിരുന്നു. അതിനു ശേഷമാണു അദ്ദേഹം നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തിയത്. ആ സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നു എന്നും, മദ്യ ലഹരിയിൽ അദ്ദേഹം ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെയാണ് അറസ്റ്റിലേക്ക് എത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിനായകൻ സ്റ്റേഷനിൽ വെച്ച് പുക വലിക്കുകയും എസ് ഐയോട് അസഭ്യം പറയുകയും ചെയ്തെന്നും പോലീസ് പറയുന്നു.

ഫ്ലാറ്റിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വിനായകൻ മോശം ഭാഷയിൽ അധിക്ഷേപിച്ചെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു എന്ന പേരിലാണ് ഇപ്പോൾ വിനായകന് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനു ശേഷം വിനായകനെ ജനറല്‍ ആശുപത്രിയില്‍ മദ്യപരിശോധനയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്നാണ് ആദ്യം പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിനായകൻ വിളിച്ചു വരുത്തിയതെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close