400 കോടി കടന്ന് ലിയോ; കേരളത്തിൽ ചരിത്ര സംഭവമാകാൻ ദളപതി വിജയ് ചിത്രം.

Advertisement

ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ ആഗോള തലത്തിലും കേരളത്തിലും ചരിത്രം സൃഷ്ടിക്കുന്ന വിജയമായി മാറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് തന്നെ ആഗോള ഗ്രോസ് 400 കോടി പിന്നിട്ട ഈ ചിത്രം തമിഴിലെ പുതിയ ഇൻഡസ്ടറി ഹിറ്റായി മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ ലോകവും. തമിഴ് നാട്ടിൽ നിന്ന് ആദ്യമായി 100 കോടി രൂപ വിതരണക്കാരുടെ ഷെയർ മാത്രമായി നേടുന്ന ചിത്രമായി ലിയോ മാറാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനോടകം 250 കോടിക്ക് മുകളിൽ ഇന്ത്യയിൽ നിന്നും ഗ്രോസ് നേടിയ ലിയോ, വിദേശത്ത് നിന്നും 150 കോടിക്ക് മുകളിലും ഗ്രോസ് നേടിയിട്ടുണ്ട്. പല വിദേശ മാർക്കറ്റിലും തമിഴിലെ പുതിയ റെക്കോർഡ് സൃഷ്ടിച്ചുകഴിഞ്ഞു ഈ ദളപതി വിജയ് ചിത്രം.

കേരളത്തിലും ചരിത്ര നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലാണ് ലിയോ. ഇതിനോടകം കേരളത്തിൽ നിന്ന് ഏകദേശം 45 കോടിയോളമാണ് ലിയോ നേടിയ ഗ്രോസ്. കേരളത്തിൽ നിന്ന് മാത്രം 50 കോടി നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമാകും ലിയോ എന്നുറപ്പായിക്കഴിഞ്ഞു. 58 കോടിയോളം കേരളാ ഗ്രോസ് നേടിയ രജനികാന്ത് ചിത്രം ജയിലറിനെ മറികടന്ന് ലിയോ ഒന്നാമതെത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് വിജയ് ആരാധകർ. ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ്‌ ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ്. രജനികാന്ത്- നെൽസൺ ചിത്രമായ ജയിലറും കേരളത്തിൽ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസ് ആയിരുന്നു. തുടർച്ചയായ വമ്പൻ വിജയങ്ങളാണ് രണ്ട് തമിഴ് ചിത്രങ്ങൾ വിതരണം ചെയ്ത് കൊണ്ട് ശ്രീ ഗോകുലം മൂവീസ് നേടിയതെന്നതും ശ്രദ്ധേയമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close