മോഹൻലാൽ, ദുൽഖർ സൽമാൻ, ദിലീപ്; പുത്തൻ ചിത്രങ്ങളുടെ അപ്‌ഡേറ്റ് പുറത്തു വിട്ട് ടിനു പാപ്പച്ചൻ.

Advertisement

മലയാള സിനിമയുടെ യുവനിരയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് ടിനു പാപ്പച്ചൻ. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ടിനു പാപ്പച്ചൻ ചിത്രങ്ങളുടെ ഹൈലൈറ്റ് അതിന്റെ അതിഗംഭീരമായ മേക്കിങ് ആണ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ മാസ്സ് ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച ടിനു, അടുത്തിടെ റിലീസ് ചെയ്ത ചാവേർ എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലൂടെ ആഴമേറിയ കഥ പറയുന്ന ഒരു സിനിമാനുഭവം സമ്മാനിച്ച് കൊണ്ടും പ്രേക്ഷകരുടെ കയ്യടി നേടി. ഇപ്പോഴിതാ തന്റെ ഇനി വരാനുള്ള ചിത്രങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളുടെ വിശദീകരണം നൽകുകയാണ് ടിനു പാപ്പച്ചൻ. ഏറെ നാളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് മോഹൻലാൽ- ടിനു പാപ്പച്ചൻ ചിത്രം. അതിനെ കുറിച്ച് ടിനു വളരെ ആവേശകരമായ വിവരങ്ങളാണ് പുറത്ത് വിടുന്നത്.

താൻ ആദ്യം പറഞ്ഞ കഥ ലാൽ സാറിന് ഇഷ്ടപ്പെട്ടില്ല എന്നും, പക്ഷെ തന്നോട് വീണ്ടും കഥകൾ കൊണ്ട് വരാൻ അദ്ദേഹം പറഞ്ഞെന്നും, തന്റെ കഥകൾ കേൾക്കാൻ അദ്ദേഹം എപ്പോഴും റെഡിയാണെന്നും ടിനു പറയുന്നു. ഇപ്പോൾ മോഹൻലാലിന് വേണ്ടി മറ്റൊരു കഥയൊരുക്കുന്നതിന്റെ പണിപ്പുരയിലാണെന്നും അദ്ദേഹം പറയുന്നു. ദുൽഖർ സൽമാനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രത്തിന്റെ കാര്യം ഇതുവരെ ഒന്നും പറയാറായിട്ടില്ലെന്നും, അത് നടക്കുമോ ഇല്ലയോ എന്നത് ഇപ്പോൾ പറയാൻ പറ്റില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ജനപ്രിയ നായകൻ ദിലീപിനോട് ഒരു കഥ പറഞ്ഞെന്നും, അദ്ദേഹത്തിന് ആ കഥ വർക്ക് ആയാൽ മാത്രമേ അത് നടക്കു എന്നും ടിനു വിശദീകരിച്ചു. പൂർണ്ണമായ ഒരു തിരക്കഥ ഉണ്ടായി വരികയും അതിൽ തനിക്ക് പൂർണ്ണ ബോധ്യവും വന്നാൽ മാത്രമേ താൻ ചിത്രങ്ങൾ ചെയ്യൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യങ്കാളിയെ കുറിച്ചൊരു മാസ്സ് ചിത്രം ചെയ്യാനും തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close