തെന്നിന്ത്യയെ വിസ്മയിപ്പിക്കാൻ വീണ്ടും വിനായകൻ ഷോ; വിക്രം ചിത്രം ധ്രുവ നച്ചത്തിരം ട്രൈലെർ തരംഗമാകുന്നു.

Advertisement

തമിഴകത്തിന്റെ സൂപ്പർ താരം ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരം. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം ഒന്നിലധികം ഭാഗങ്ങളായാണ് പുറത്തു വരിക. നവംബർ 24 നാണ് ഈ ചിത്രത്തിന്റെ ആദ്യ ഭാഗം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇപ്പോഴിതാ ഇതിന്റെ ട്രെയ്‌ലറാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ജോൺ എന്ന കഥാപാത്രമായി വിക്രം അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മലയാള താരം വിനായകനും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ട്രെയ്ലറിൽ തന്നെ വിനായകൻ വരുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അതിലെ അദ്ദേഹത്തിന്റെ ഡയലോഗുകളും വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. രജനികാന്ത് നായകനായ ജയിലറിന് ശേഷം വീണ്ടും തെന്നിന്ത്യയിൽ വിനായകൻ തരംഗം ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.

സ്റ്റൈലിഷ് ലുക്കിലാണ് വിനായകൻ ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ ടീസറുകൾ, ഇതിലെ ഗാനങ്ങൾ എന്നിവ നേരത്തെ റിലീസ് ചെയ്യുകയും കയ്യടി നേടുകയും ചെയ്തിരുന്നു. റിതു വർമ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ രാധിക ശരത് കുമാർ, പാർത്ഥിപൻ, ദിവ്യ ദർശിനി, വംശി കൃഷ്ണ എന്നിവരും വേഷമിട്ടിട്ടുണ്ട്. മനോജ് പരമഹംസ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഹാരിസ് ജയരാജാണ്. ആന്റണി ആണ് ധ്രുവ നച്ചത്തിരം എഡിറ്റ് ചെയ്തിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്റെ നിർമ്മാണ കമ്പനി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു സ്പൈ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രൈലെർ തരുന്നത്. സെൻസറിങ് പൂർത്തിയായ ഈ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close