ചിരിയുടെ ഗോഡ്ഫാദർ അന്തരിച്ചു; സംവിധായകൻ സിദ്ദിഖിന് വിട.

Advertisement

മലയാള സിനിമ പ്രേമികൾക്കു ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അറുപത്തി മൂന്ന് വയസ്സായിരുന്നു അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ഇപ്പോഴാണ് അദ്ദേഹത്തിന്റെ മരണം സ്ഥിതീകരിച്ച വാർത്ത ആശുപത്രി വൃത്തങ്ങൾ പുറത്തു വിട്ടത്. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം മൂലം അദ്ദേഹത്തെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ എഗ്മോ സപ്പോർട്ടിലാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ സുഹൃത്തുക്കളുടേയും ആരാധകരുടേയും സഹപ്രവർത്തകരുടേയും പ്രാർഥനകൾ വിഫലമാക്കികൊണ്ട് ഇന്ന് അദ്ദേഹം വിട പറഞ്ഞു.

ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി അദ്ദേഹം ചികിത്സ തേടുന്നുണ്ടായിരുന്നു. അത് കുറഞ്ഞു വന്ന് കൊണ്ടിരിക്കെയാണ് ഇന്നലെ മൂന്ന് മണിയോടെ അദ്ദേഹത്തിന് കടുത്ത ഹൃദയാഘാതം ഉണ്ടായത്. സംവിധായകനും നടനുമായ ലാലിനൊപ്പം ചേർന്ന് ഇരട്ട സംവിധായക കൂട്ടുകെട്ടിലാണ് സിദ്ദിഖ് സിനിമയിൽ പേരെടുക്കുന്നത്. അതിനു മുൻപ് മിമിക്രി വേദികളിലും ശേഷം ഫാസിലിന്റെ സംവിധാന സഹായിയായും മികവ് തെളിയിച്ചിരുന്നു. ലാലിനൊപ്പം ചെയ്ത റാംജി റാവു സ്പീക്കിങ്, ഗോഡ് ഫാദർ , ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലർ, എന്നിവക്ക് ശേഷം അദ്ദേഹം ഒറ്റക്ക് സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആൻഡ് ജന്റിൽമാൻ, ഭാസ്കർ ദി റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നിവ. ബോഡിഗാർഡിന്റെ ഹിന്ദി റീമേക്ക് ഒരുക്കി ബോളിവുഡിലും സൂപ്പർ ഹിറ്റ് സമ്മാനിച്ച സംവിധായകനായിരുന്നു സിദ്ദിഖ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close