20 കോടിയിലേക്ക് ജനപ്രിയന്റെ വോയ്‌സ് ഓഫ് സത്യനാഥൻ; 11 ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ.

Advertisement

ജനപ്രിയ നായകൻ ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥൻ ഈ വർഷത്തെ മലയാളം റിലീസുകളിലെ മറ്റൊരു ഹിറ്റ് ചിത്രമായി മാറിക്കഴിഞ്ഞു. റാഫി സംവിധാനം ചെയ്ത ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ പ്രദർശനം തുടരുകയാണ്. കേരളത്തിൽ ജൂലൈ ഇരുപത്തിയെട്ടിന് റിലീസ് ചെയ്ത വോയ്‌സ് ഓഫ് സത്യനാഥൻ, ഒരാഴ്ച വൈകിയാണ് ഗൾഫ് രാജ്യങ്ങളിൽ എത്തിയത്. ഏതായാലും മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ച വെച്ച് കൊണ്ട് ഈ ചിത്രം ഇരുപത് കോടി ആഗോള ഗ്രോസിലേക്കു അടുക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് 11 ദിവസങ്ങൾ പിന്നിടുമ്പോഴുള്ള കളക്ഷൻ വിവരങ്ങൾ ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിടുന്നത് ഇങ്ങനെ.

കേരളത്തിൽ നിന്ന് ആദ്യ പതിനൊന്ന് ദിവസത്തിൽ ഈ ചിത്രം നേടിയ ഗ്രോസ് കളക്ഷൻ 12 കോടി 60 ലക്ഷം രൂപയാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് പരിമിതമായ റിലീസ് വെച്ച് കൊണ്ട് ഇതുവരെ 80 ലക്ഷം രൂപ ഗ്രോസ് നേടിയ വോയ്‌സ് ഓഫ് സത്യനാഥൻ, വിദേശ മാർക്കറ്റിൽ നിന്നും നേടിയത് 4 കോടി 60 ലക്ഷം രൂപയാണ്. ആകെ മൊത്തം 18 കോടിയോളമാണ് ഈ ചിത്രം പതിനൊന്ന് ദിവസത്തിൽ നേടിയ ആഗോള ഗ്രോസ്. ഈ വരുന്ന ആഴ്ച കഴിയുന്നതോടെ ചിത്രം ഇരുപത് കോടിയും കടന്നു മുന്നേറുമെന്നാണ് പ്രതീക്ഷ. ദിലീപിനൊപ്പം വീണ നന്ദകുമാർ, ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും വേഷമിട്ട ഈ ചിത്രം ബാദുഷ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close