
മലയാളികൾക്ക് ഏറെ പ്രിയങ്കരരായ നടിമാരിൽ ഒരാളാണ് നവ്യ നായർ. നീണ്ട 11 വർഷക്കാലത്തെ ഇടവേളക്ക് ശേഷമാണ് നവ്യ മലയാള സിനിമയിൽ സജീവമാകുന്നത്. ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നവ്യ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയിപ്പോൾ വളരെയധികം സജീവമാണ്. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലുടെ ജഡ്ജായിവന്നും പ്രേക്ഷകശ്രദ്ധ നേടിയെടുക്കുന്നുണ്ട്. നവ്യ അഭിമുഖങ്ങളിലൂടെ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും പരാമർശങ്ങളുമൊക്കെ വാർത്തകളിലും ഇടം പിടിച്ചിരുന്നു.
സോഷ്യൽ മീഡിയയിലൂടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും നവ്യ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ മേക്കോവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കികൊണ്ടിരിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകൾ ഈയടുത്തായി താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളും വളരെ ചെറിയ സമയംകൊണ്ട് ആരാധകശ്രദ്ധ നേടിയെടുത്തിരിക്കുകയാണ്.
സിൽവർ ബ്രൗൺ കോമ്പിനേഷനിൽ വരുന്ന പ്രിൻറ് ഫ്ലോറൽ ഔട്ട്ഫിടറ്റാണ് താരം ഫോട്ടോഷൂട്ടിൽ ധരിച്ചിരിക്കുന്നത്. കോസ്റ്റ്യൂമിന് ഭംഗി കൂട്ടാനായി ഗോൾഡൻ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. ക്ലാസിക് വെസ്റ്റേൺ സ്റ്റൈൽ മിക്സ് ചെയ്താണ് കോസ്റ്റും ഒരുക്കിയിരിക്കുന്നത്. രാഖിയാണ് താരത്തിന്റെ മനോഹരമായ ഡ്രസ്സ് സ്റ്റൈലിംഗ് ചെയ്തത്. പ്രേം സാം പോളാണ് മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. സിമ്പിൾ മേക്കപ്പ് ലുക്കിൽ നവ്യയെ കൂടുതൽ സുന്ദരിയാക്കിയത് ആർട്ടിസ്റ്റ് അമൽ അജിത് കുമാറാണ്.ഓരോ ഫോട്ടോഷൂട്ട് കഴിയുമ്പോഴും നവ്യയുടെ സൗന്ദര്യം കൂടി വരികയാണെന്നാണ് ആരാധകർ കമൻറുകൾ നൽകിയിരിക്കുന്നത്. നിരവധി നല്ല അഭിപ്രായങ്ങളും കമൻറ് ബോക്സുകളിലൂടെ പ്രേക്ഷകർ അറിയിച്ചിട്ടുണ്ട്.
2001ൽ പുറത്തിറങ്ങിയ ‘ഇഷ്ട’മെന്ന ചിത്രത്തിലൂടെയാണ് നവ്യ അഭിനയരംഗത്ത് അരങ്ങേററ്റം കുറിക്കുന്നത്. പക്ഷേ ഏറ്റവുമധികം ശ്രദ്ധ നേടിക്കൊടുത്തത് നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയെന്ന കഥാപാത്രമായിരുന്നു. പിന്നീടങ്ങോട്ട് നിരവധി അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങൾ നവ്യയെ തേടിയ്യെത്തി. 2010 ലാണ് താരം ബിസിനസുകാരനായ സന്തോഷ് കുമാറിനെ വിവാഹം ചെയ്തത്. ഒരു മകനുമുണ്ട്, മകൻറെ പേര് സായി കൃഷ്ണ എന്നാണ്. വിവാഹത്തിനുശേഷം നവ്യ മുംബൈയിലായിരുന്നു സ്ഥിരതാമസം. പിന്നീട് റിയാലിറ്റി ഷോയിൽ ജഡ്ജായും അവതാരികയും വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി.അഭിനയവും നൃത്ത കലയും ഒരുപോലെ കൊണ്ടുപോകുന്ന നവ്യയ്ക്ക് മാതംഗി എന്ന ഒരു നൃത്ത വിദ്യാലയവും സ്വന്തമായുണ്ട്.
