മഹേഷ് ബാബു ചിത്രത്തിൽ പ്രധാന കഥാപാത്രമായി ജയറാം

Advertisement

അന്യഭാഷ ചിത്രങ്ങളിലൂടെ മികവുറ്റ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് നടൻ ജയറാം ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്.   ഇപ്പോൾ അന്യഭാഷ ചിത്രങ്ങളിലാണ് ജയറാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. താരം അഭിനയിച്ച തമിഴ്,തെലുങ്ക് ചിത്രങ്ങൾ ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളിലാണ്  ഇടം പിടിക്കുന്നത്. അതുകൊണ്ടുതന്നെ തെലുങ്ക് തമിഴ് സിനിമ പ്രേക്ഷകർ ജയറാമിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.  താരത്തിന്റെ മറ്റൊരു തെലുങ്ക് ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്.
നിലവിൽ പേര് നൽകിയിട്ടില്ലാത്ത ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പമാണ് ജയറാം പ്രധാന കഥാപാത്രത്തിൽ എത്തുന്നത്. അങ്ങ് വൈകുണ്ഡപുരം എന്ന അല്ലു അർജുന്റെസൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ജയറാം പ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക് ചിത്രം കൂടി ആയിരിക്കും മഹേഷ് ബാബു ചിത്രം.

സോഷ്യൽ മീഡിയയിലൂടെ മഹേഷ് ബാബുവിനൊപ്പമിരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ജയറാമിന്റെ പുതിയ തെലുങ്ക് ചിത്രത്തിൻറെ അനൗൺസ്മെൻറ് നടത്തിയത്. മഹേഷ് ബാബുവിന്റെ അഭിനയ ജീവിതത്തിലെ 28 മത് ചിത്രമാണിത്. താരത്തിനൊപ്പവും ത്രിവിക്രം ശ്രീനിവാസനൊപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിലൂടെ ജയറാം പോസ്റ്റ് ചെയ്തിരുന്നു. മഹേഷ് ബാബുവിന്റെ അച്ഛൻറെ സിനിമകളുടെ ആരാധകനായിരുന്നുവെന്നും അദ്ദേഹത്തിൻറെ ചിത്രം കണ്ട് വളർന്ന താനിപ്പോൾ മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുകയാണെന്നും സോഷ്യൽ മീഡിയയിലൂടെ ജയറാം എഴുതിയിട്ടുണ്ട്.

Advertisement

രാം ചരണും ശങ്കറും ഒരുമിച്ചെത്തുന്ന ആർ സി 15, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2, സാമന്ത-വിജയ് ദേവരകൊണ്ട പ്രധാന കഥാപാത്രം ആകുന്ന ഖുശി എന്നിവയാണ് ജയറാമിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ  അന്യഭാഷ ചിത്രങ്ങൾ.  കന്നഡച്ചിത്രമായ ‘ഗോസ്റ്റി’ലും താരം പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്.അതാടു, ഖലേജ എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം  മഹേഷ് ബാബുവും ത്രിവിക്രം ശ്രീനിവാസ് കൂട്ടുകെട്ടും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് SSMB28.  2023 ഓഗസ്റ്റിൽ ചിത്രം പുറത്തിറങ്ങും. ചിത്രത്തിൽ നായികമാരായെത്തുന്നത്  പൂജ ഹെഗ്‌ഡെയും ശ്രീലീലയുമാണ്.

Advertisement

Press ESC to close