കൊണ്ടോട്ടിയിൽ ജനസാഗരം സൃഷ്ടിച്ഛ് മലയാളത്തിന്റെ ‘ക്രൗഡ് പുള്ളർ’ ദുൽഖർ സൽമാൻ; നിയന്ത്രിക്കാൻ പാടുപെട്ട് പോലീസ്

Advertisement

കൊണ്ടോട്ടിയിൽ സ്വയംവര സിൽക്സിന്റെ ഏഴാമത്തെ ഷോറൂം ഉദ്ഘാടനത്തിയ ദുൽഖർ സൽമാനെ കാണാൻ ഒഴുകിയെത്തിയത് ജനസാഗരം. സെലിബ്രിറ്റികളുടെയും ആരാധകരുടെയും ഫാഷൻ ഐക്കനായ ദുൽഖറിന്റെ ലുക്കും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പച്ച നിറത്തിലുള്ള പ്രിന്റഡ് ഷർട്ടും കറുത്ത പാൻസുമാണ് താരം അണിഞ്ഞിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള നടന്റെ ഉദ്ഘാടന വേളയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയത്. തന്നെ കാണാനെത്തിയ ജനങ്ങളോട് നന്ദി അറിയിക്കുകയും ആദ്യ സിനിമ ആരംഭിച്ചതും സിനിമാ ജീവിതത്തിലെ ആദ്യ ദിവസങ്ങൾ കഴിഞ്ഞതും കൊണ്ടോട്ടിയിലെ ജനങ്ങൾക്കൊപ്പമാണെന്ന്നും ഈ നാട് തനിക്ക് പ്രിയപ്പെട്ടതാണെനന്നും ദുൽഖർ  വേദിയിൽ പറഞ്ഞു.

ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് പാട്ടുപാടിയും ഡാൻസ് കളിച്ചുമൊക്കെയാണ് താരം കൊണ്ടോട്ടിയിൽ നിന്നും മടങ്ങിയത്. ദുൽഖർ വരുന്നത് പ്രമാണിച്ച് ആവേശ കൊടുമുടിയിലെത്തിയ ജനസാഗരം ദുൽഖറിനൊപ്പം നൃത്തം ചെയ്തും ആർപ്പുവിളിച്ചുമാണ് ഈ ദിവസം ആഘോഷിച്ചത്. വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത് മലയാളത്തിന് ഇതിലും വലിയൊരു ക്രൌഡ് പുള്ളറെ ഇനി കിട്ടാനില്ലെന്നാണ്.

Advertisement

ഉദ്ഘാടന വേളയിൽ ദുൽഖർനൊപ്പം വേദി പങ്കിട്ടത് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എം ടി.വി. ഇബ്രാഹിം എം.എൽ.എ, .പി. അബ്ദുസമദ് സമദാനി എം.പി.,
നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹറാബി, വാർഡംഗം സാലിഹ് കുന്നുമ്മൽ തുടങ്ങിയ പ്രമുഖർ ആയിരുന്നു. സ്വയംവര സിൽക്സ് ബ്രാൻഡ് അംബാസിഡർ ആയി ഇനി ദുൽഖർ സൽമാൻ ആകും മാധ്യമങ്ങളിൽ നിറയുക. ദുൽഖറിനൊപ്പം സെൽഫി എടുത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ അടക്കം വേദിയിൽ നിന്നും മടങ്ങിയത്. നടി മാളവികയും വേദിയിൽ ഉണ്ടായിരുന്നു. ജനങ്ങൾക്കൊപ്പം സുന്ദരി പെണ്ണേ എന്ന ഗാനം പാടി നൃത്തം ചെയ്ത് ദുൽഖർ കൊണ്ടോട്ടിയെ ഇളക്കിമറിച്ചിരുന്നു. ജനങ്ങളുടെ തിരക്കു നിയന്ത്രിക്കാൻ വലിയ രീതിയിൽ പോലീസും പാടുപെട്ടു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close