‘താന്തോന്നി’ ക്കു ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ ഐസിയു’

Advertisement

‘താന്തോന്നി’ ക്കു ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’ ഐസിയു’. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റിലും പോസ്റ്ററും സോഷ്യൽ മീഡിയയിലൂടെ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. നടൻ പൃഥ്വിരാജാണ് പോസ്റ്റർ പുറത്തിറക്കിയത്. ബിബിൻ ജോർജ്, ബാബുരാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോളാണ്.

2019ലായിരുന്നു ജോർജ് വർഗീസ് പൃഥ്വിരാജിനെ നായകനാക്കി താന്തോന്നി ചിത്രം പുറത്തിറക്കിയത്. പൃഥ്വിരാജ് എന്ന നടന് വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചു കൊടുത്ത ചിത്രം കൂടിയായിരുന്നു താന്തോന്നി. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ഡയലോഗുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറ്റവും പുതിയ ചിത്രം ഐസിയു ലേക്ക് വരുമ്പോഴും ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിൻറെ പോസ്റ്ററിനു താഴെ ആരാധകർ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. സെലിബ്രിറ്റികളടക്കം ഏറ്റവും പുതിയ ചിത്രത്തിന് സപ്പോർട്ടുമായി രംഗത്തെത്തിയിട്ടുണ്ട്.

Advertisement

സന്തോഷ് കുമാർ ആണ് ചിത്രത്തിന് തിരക്കഥയും കഥയും സംഭാഷണവും നിർവഹിക്കുന്നത്. ഛായാഗ്രഹണം ലോകനാഥൻ ശ്രീനിവാസൻ ആണ് . എഡിറ്റിംഗ് ലിജോപോൾ ,മ്യൂസിക്‌ ചെയ്യുന്നത് ജോസ് ഫ്രാങ്കിളിൻ പ്രൊഡക്ഷൻ കാൻട്രോളർ ഷിബു ജി സുശീലൻ,, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജി സുകുമാർ എന്നിവരാണ്. പ്രോജക്ട് ഡിസൈനർ രമേശ് തെക്കേപ്പാട്ട്,കലാസംവിധാനം ബാവ, സ്റ്റിൽ നൗഷാദ്, കോസ്റ്റ്യും നിർവഹിക്കുന്നത് സ്റ്റെഫി സേവ്യർ, മേക്കപ്പ്-റോണക്‌സ്, ഫിനാൻസ് കാൻട്രോളർ എം. എസ്. അരുൺ, ഡിസൈൻ ടെൻപോയിന്റ് തുടങ്ങിയവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close