ശക്തന്റെ മണ്ണിൽ അതിശക്തനായി സുരേഷ് ഗോപി; തൃശൂരിൽ വൺ മാൻ ഷോയുമായി ആക്ഷൻ സൂപ്പർസ്റ്റാർ

Advertisement

കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിൽ തൃശൂർ നിന്ന് മത്സരിച്ച നടൻ സുരേഷ് ഗോപി പറഞ്ഞ ഒരു വാക്യം കേരളമൊട്ടാകെ വൈറലായി മാറിയിരുന്നു. ‘തൃശൂർ എനിക്ക് വേണം, തൃശൂർ ഞാനങ്ങ് എടുക്കുവാ’ എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ അന്ന് അദ്ദേഹത്തെ കാത്തിരുന്നത് പരാജയമായിരുന്നു. എന്നാൽ 2024 ലോകസഭാ തിരഞ്ഞെടുപ്പിൽ അതേ തൃശൂർ സുരേഷ് ഗോപിയെ ചേർത്ത് പിടിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്.

മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിൽ ജയം ഉറപ്പിച്ചത്. എൽഡിഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാർ, യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ എന്നിവർ യഥാക്രമം വലിയ മാർജിനിൽ രണ്ടാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഇത്തവണ ബിജെപി കേരളത്തിൽ ആകെ ജയിച്ച ഒരേയൊരു സീറ്റായി തൃശൂർ മാറിക്കഴിഞ്ഞു.

Advertisement

75709 വോട്ട് ആണ് സുരേഷ് ഗോപിയുടെ വിജയ ഭൂരിപക്ഷം. പാർട്ടിക്കും ഉപരി സുരേഷ് ഗോപി എന്ന മനുഷ്യനോടുള്ള സ്നേഹവും അദ്ദേഹം തൃശൂരുൾപ്പെടെ കേരളത്തിൽ പല ഭാഗത്തുമായി ചെയ്ത ഒട്ടേറെ മികച്ച പ്രവർത്തനങ്ങളുടെ ഫലവുമാണ് ഈ വിജയം. ബിജെപിയോട് കേരളം പുറം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയിലും അതേ പാർട്ടിയുടെ ലേബലിൽ മത്സരിച്ചു കൊണ്ട് സാംസ്‌കാരിക നഗരിയിൽ വെന്നിക്കൊടി പാറിച്ച സുരേഷ് ഗോപി കാണിച്ചിരിക്കുന്നത് റിയൽ ലൈഫ് മാസ്സ് ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

പാർട്ടി ജയിപ്പിച്ചവനല്ല, പാർട്ടിയെ ജയിപ്പിച്ചവനാണ് സുരേഷ് ഗോപി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഏതായാലും കേരളാ ചരിത്രത്തിലാദ്യമായി ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റിൽ വിജയിച്ചതിന്റെ ഒരേയൊരു കാരണം മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാറിന്റെ ഗംഭീര വൺ മാൻ ഷോ ആണെന്ന് ഒട്ടും അതിശയോക്തിയില്ലാതെ തന്നെ പറയാം

Advertisement

Copyright © 2017 onlookersmedia.

Press ESC to close