കാർ ചെയ്‌സിൽ ഞെട്ടിച്ച് മെഗാസ്റ്റാർ; ടർബോ ബി ടി എസ് വീഡിയോ കാണാം

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ടർബോ ആദ്യത്തെ 5 ദിവസംകൊണ്ട് 52 കോടിയോളം ആഗോള ഗ്രോസ് നേടി പ്രദർശനം തുടരുകയാണ്. കേരളത്തിൽ നിന്നും 22 കോടി രൂപയാണ് ഈ ചിത്രം ഇതിനോടകം നേടിയ ഗ്രോസ് കളക്ഷൻ. മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ വൈശാഖ് ഒരുക്കിയ ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു ഇതിലെ ആക്ഷൻ രംഗങ്ങളും കാർ ചെയ്‌സ് സീനും. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു ബിഹൈൻഡ് ദി സീൻ വീഡിയോ ആണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. കാർ ചെയ്‌സ് രംഗത്തിനായി ക്യാമറ ഘടിപ്പിച്ച വാഹനത്തിൽ മമ്മൂട്ടി ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഡ്യൂപ്പിന്റെ സഹായമില്ലാതെ മമ്മൂട്ടി ചെയ്ത ഈ രംഗം ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. 60 കോടിയോളം മുതൽ മുടക്കിൽ മമ്മൂട്ടി കമ്പനി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്തത്.

ഓവർസീസ് റെക്കോർഡ് റിലീസ് നേടിയ ഈ ചിത്രം ട്രൂത് ഗോളബൽ ഫിലിംസ് ആണ് വിദേശ മാർക്കറ്റുകളിൽ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലെത്തിയ അഞ്ചാമത്തെ ചിത്രമായ ടർബോയിൽ മമ്മൂട്ടിക്കൊപ്പം അഞ്ജന ജയപ്രകാശ്, രാജ് ബി ഷെട്ടി, ശബരീഷ് വർമ്മ, സുനിൽ, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ബിന്ദു പണിക്കർ, നിഷാന്ത് സാഗർ, ആമിന നിജാം, ജോണി ആന്റണി, ആദർശ് സുകുമാരൻ, അബിൻ ബിനോ, അബു സലിം, പ്രശാന്ത് അലക്സാണ്ടർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- വൈശാഖ് ടീമൊന്നിച്ച ചിത്രമാണ് ടർബോ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close