ഫോബ്‌സ് മാസികയുടെ പട്ടികയില്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും

Advertisement

ഇന്റർനാഷണൽ മാഗസിൻ ആയ ഫോബ്‌സ് മാഗസിൻ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന , ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നൂറ് താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. മലയാള സിനിമയിൽ നിന്ന് മോഹൻലാലും ദുൽകർ സൽമാനും മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചത്. ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ ആണ് ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ താര മൂല്യം ഉള്ളതും വരുമാനം നേടുന്നതുമായ താരം. കഴിഞ്ഞ ഒരു വർഷം കൊണ്ട് 233 കോടി രൂപയാണ് സല്‍മാന്‍ ഖാൻ വരുമാനം ആയി നേടിയത്. ഷാരൂഖ് ഖാൻ, ഇന്ത്യൻ ക്രിക്കറ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവർ രണ്ടും മൂന്നും സ്ഥാനം അലങ്കരിക്കുന്നു. ഷാരൂഖിന് 170 കോടിയും കോഹ്‌ലിക്ക് 100 കോടിയുമാണ് വാർഷിക വരുമാനം.

പട്ടികയിൽ 73 ആം സ്ഥാനത്തുള്ള മോഹൻലാലിന് പതിനൊന്നു കോടി രൂപയാണ് വാർഷിക വരുമാനം ലഭിക്കുന്നത്. 78 ആം സ്ഥാനത്തു ആണ് ദുൽകർ സൽമാൻ നിൽക്കുന്നത്. ഒൻപതു കോടി രൂപയാണ് ദുൽകർ സൽമാന്റെ വാർഷിക വരുമാനം. നൂറു പേരുടെ പട്ടികയിൽ മറ്റൊരു മലയാള താരത്തിനും ഇടം നേടാൻ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. തെലുങ്കു സൂപ്പർ സ്റ്റാർ ആയ അല്ലു അർജുൻ ദുൽഖറിനും താഴെ എണ്പത്തിയൊന്നാം സ്ഥാനത്തു ആണ്. സച്ചിൻ ടെണ്ടുൽക്കർ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരും പട്ടികയിൽ ഉയർന്ന സ്ഥാനം അലങ്കരിക്കുന്നു. അക്ഷയ് കുമാർ നാലാം സ്ഥാനത്തും ആമിർ ഖാൻ അഞ്ചാം സ്ഥാനത്തും ആണ് പട്ടികയിൽ. 68.75 കോടി രൂപയാണ് ആമിർ ഖാന്റെ വാർഷിക വരുമാനം.

Advertisement

നടിമാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് 68 കോടി രൂപയുടെ വാർഷിക വരുമാനം നേടിയ പ്രിയങ്ക ചോപ്രയാണ്. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു, നടി ദീപിക പദുക്കോൺ എന്നിവർ യഥാക്രമം പതിമൂന്നും പതിനൊന്നും സ്ഥാനങ്ങളിൽ ഉണ്ട് പട്ടികയിൽ. പ്രിയങ്ക ചോപ്ര മാത്രം ആണ് ആദ്യ പത്തിൽ ഇടം നേടിയ വനിത. കങ്കണാ റാണോത്തും സൈന നെഹ്‌വാളും പട്ടികയിൽ ആദ്യ മുപ്പതു പേരുടെ ഇടയിൽ ഉണ്ട്. നൂറു പേരുടെ പട്ടികയിൽ ഇരുപത്തിയഴുപേരാണ് കായിക രംഗത്ത് നിന്നും ഇടം നേടിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close