തൊണ്ടിമുതലിനും വർണ്യത്തിൽ ആശങ്കക്കും ശേഷം മറ്റൊരു മിന്നുന്ന പ്രകടനവുമായി സുരാജ് വെഞ്ഞാറമ്മൂട്; ആന അലറലോടലറൽ മുന്നോട്ടു..!

Advertisement

ഇന്ന് മലയാള സിനിമയിലുള്ള ഏറ്റവും മികച്ച നടമാരുടെ പട്ടികയിലാണ് സുരാജ് വെഞ്ഞാറമ്മൂട് ഇടം നേടിയിരിക്കുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടിയ ഈ നടൻ ഇപ്പോൾ ഒന്നിനൊന്നു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആന അലറലോടലറൽ എന്ന ചിത്രത്തിലും വേലായുധൻ എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ഒരുപക്ഷെ ഈ ചിത്രത്തിൽ പ്രേക്ഷകരുടെ കയ്യടി ഏറ്റവും കൂടുതൽ നേടിയ നടൻ ആയിരിക്കും സുരാജ്. അത്ര ഗംഭീരമായ പെർഫോമൻസ് ആണ് സുരാജ് നൽകിയത്. ചിരിപ്പിക്കുന്നതിനൊപ്പം നെഗറ്റീവ് ഷേഡ് കൂടിയുള്ള ഈ കഥാപാത്രം വളരെ മനോഹരമായി തന്നെ സുരാജ് ചെയ്തു ഫലിപ്പിച്ചു. നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആണ് നായകൻ.

ഈ വർഷം സുരാജ് മിന്നുന്ന പ്രകടനം നടത്തി അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ആന അലറലോടലറൽ. ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രസാദ് എന്ന കഥാപാത്രവും സിദ്ധാർഥ് ഭരതൻ- കുഞ്ചാക്കോ ബോബൻ ചിത്രമായ വർണ്യത്തിൽ ആശങ്കയിലെ ദയാനന്ദൻ എന്ന കഥാപാത്രവും സുരാജിന് ഒട്ടേറെ അഭിനന്ദനങ്ങൾ നേടി കൊടുത്തിരുന്നു. എല്ലാം ഒന്നിനൊന്നു വ്യത്യസ്ത കഥാപാത്രങ്ങൾ ആണെന്നത് ആണ് ഈ നടന്റെ പെർഫോമൻസിന്റെ മൂല്യം വർധിപ്പിക്കുന്നത്.

Advertisement

മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്ന ആന അലറലോടലറൽ ശരത് ബാലൻ ആണ് രചിച്ചിരിക്കുന്നത്. പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ആന അലറലോടലറൽ ഈ ചിത്രത്തിൽ ആക്ഷേപ ഹാസ്യത്തിന് മികച്ച പ്രാധാന്യം ആണ് നൽകിയിരിക്കുന്നത്. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചു രസിപ്പിച്ചാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും പ്രീയപ്പെട്ട ചിത്രമായി ഈ കോമഡി എന്റെർറ്റൈനെർ മാറി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close