‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

Advertisement

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ നോട്ടീസ് കലഹങ്ങങ്ങൾക്ക് വഴിയൊരുക്കുന്നു. വിനയ് ഫോർട്ടിന്റെ നാസറും ദീപയും ഫാത്തിമയും തമ്മിലുള്ള വിവാഹമാണ് ചർച്ചാവിഷയം. 2024 മെയ് 10ന് തിയറ്റർ റിലീസ് ചെയ്ത മജു ചിത്രം ‘പെരുമാനി’ മികച്ച അഭിപ്രായങ്ങളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കഥ, കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ, സംഗീതം, പശ്ചാത്തല സംഗീതം, പ്രോപ്പർട്ടി തുടങ്ങി മൈന്യൂട്ടായ കാര്യങ്ങളിൽ പോലും വ്യത്യസ്തത പുലർത്തിയ ചിത്രം പ്രേക്ഷകഹൃദയങ്ങൾ ആകർഷിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. പക, പ്രതികാരം, പ്രണയം, ആചാരങ്ങൾ, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങി വിവിധ ധ്രുവങ്ങളെ കൃത്യതയോടെ പരാമർശിക്കുന്ന സിനിമ ശക്തമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നു. ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള വസ്തുതകൾ ചിത്രത്തിലുണ്ട്. വിനയ് ഫോർട്ട് പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് കയ്യിലെടുക്കുമ്പോൾ വൈകാരികമായ തലങ്ങളിലൂടെ സൂക്ഷ്മമായി സഞ്ചരിച്ച് സൂക്ഷ്മമായ പ്രകടനത്തിലൂടെ തന്നിലെ പ്രതിഭ തെളിയിക്കുകയാണ് സണ്ണി വെയ്ൻ. പ്രേക്ഷകർക്ക് പെട്ടെന്ന് കണക്ടാവുന്നത് ലുക്മാനാണ്. നിഷ്കളങ്കനായ അബിയെ മനോഹരമായാണ് ലുഖ്മാൻ അവതരിപ്പിച്ചിട്ടുണ്ട്. നായികമാരായെത്തിയ ദീപ തോമസും രാധിക രാധാകൃഷ്ണനും ​ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പ്രേക്ഷകരെ സിനിമയോട് അടുപ്പിക്കുന്നതിൽ ഗോപി സുന്ദറിന്റെ സംഗീതം വഹിച്ച പങ്ക് പറയാതെവയ്യ. ‌മലബാറിന്റെ പശ്ചാത്തലവും മുസ്ലിം സംസ്കാരവും അതിമനോഹരമായ് അദ്ദേഹം തന്റെ സംഗീതത്തിൽ കൊണ്ടുവന്നു. ആകെ മൊത്തം അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ദൃശ്യാവിഷ്ക്കാരാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. മനേഷ് മാധവന്റെ ഛായാഗ്രഹണം അതിൽ വിജയിച്ചു എന്ന് ഉറപ്പിച്ച് പറയാം. കാഴ്ചക്കാരെ മടുപ്പിക്കാതെ കഥയെ ഒഴുക്കിവിടാൻ ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ച ജോയൽ കവി എന്ന എഡിറ്റർക്ക് സാധിച്ചിട്ടുണ്ട്. ഇർഷാദ് ചെറുകുന്നിന്റെ വസ്ത്രാലങ്കാരവും വിശ്വനാഥൻ അരവിന്ദിന്റെ കലാസംവിധാവും പെരുമാനിയുടെ മാറ്റ് കൂട്ടുന്നു. ചുരുക്കത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത അതിമനോഹരമായ ഒരു സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത് എന്ന നി​ഗമനത്തിലെത്താം. ഫാന്റസി, കോമഡി, സറ്റയർ, ഡ്രാമ എന്നിവ ഉൾപ്പെടുത്തിയ ചിത്രം മികച്ച ദൃശ്യവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.

Advertisement

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ: സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close