തമിഴ് സിനിമ ലോകം ഒന്നടങ്കം പറയുന്നു.. ഫഹദ് ഫാസില്‍ തകര്‍ത്തു!

Advertisement

മലയാളികള്‍ക്ക് സന്തോഷിക്കാവുന്ന മറ്റൊരു നിമിഷമാണ്. മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആണ് തമിഴ് സിനിമ ലോകത്തെ ഇന്നത്തെ ചര്‍ച്ചാ വിഷയം. വേലൈക്കാരന്‍ എന്ന തന്‍റെ ആദ്യ തമിഴ് ചിത്രത്തിലൂടെ തമിഴ് നാട്ടിലും ഫഹദ് ഫാസില്‍ ആരാധകരെ ഉണ്ടാക്കുകയാണ്.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സിനിമയാണെങ്കിലും കയ്യടികള്‍ നേടാന്‍ ഫഹദ് ഫാസിലിന് കഴിയുന്നുണ്ട്. ചെറിയ നോട്ടങ്ങള്‍ കൊണ്ട് പോലും ഫഹദ് വിസ്മയിപ്പിക്കുന്നു എന്നാണ് തമിഴ് ലോകത്തില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.

Advertisement

തമിഴിലെ പ്രമുഖ നിരൂപകര്‍ എല്ലാം ഫഹദിന്‍റെ ചിത്രത്തിലെ പ്രകടനത്തെ പ്രശംസിച്ചിട്ടുണ്ട്. വേലൈക്കാരനിലെ പ്രകടനം ഫഹദിന് പുതിയ തമിഴ് ഓഫറുകള്‍ സമ്മാനിക്കും എന്നാണ് കരുതുന്നത്.

വേലൈക്കാരന് തമിഴ് നാട്ടില്‍ എന്നപോലെ കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആട് 2, വിമാനം, മായാനദി, ആന അലറലോട് അലറല്‍, ടൈഗര്‍ സിന്താ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ഒപ്പമാണ് വേലൈക്കാരന്‍ ഇന്നലെ കേരളത്തില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ/ വിതരണ കമ്പനിയായ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close