അയാൾക്ക്‌ തന്നെ ആകാംഷയില്ല, പിന്നെയാണോ എനിക്ക്; മോഹൻലാൽ പറയുന്നു…!

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് തന്റെ അറുപതാം ജന്മദിനം ആഘോഷിച്ചത്. ഇന്ത്യൻ സിനിമ ഒന്നടങ്കം ആഘോഷമാക്കിയ ആ ജന്മദിനത്തിൽ മലയാളത്തിലെ പത്ര- ദൃശ്യ മാധ്യമങ്ങളും അതോടൊപ്പം പങ്കു ചേരുകയും മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമായി അതിനെ മാറ്റുകയും ചെയ്തു. ജന്മദിനത്തോടനുബന്ധിച്ചു മനോരമക്ക് മോഹൻലാൽ നൽകിയ അഭിമുഖത്തിൽ മകൻ പ്രണവ് മോഹൻലാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മകൻ പ്രണവിന്റെ സിനിമാ ജീവിതത്തെ കുറിച്ച് ലാലിന് ആകാംക്ഷയുണ്ടോ എന്നാണ് മോഹൻലാലിനോട് ചോദിച്ച ചോദ്യം. അതിനു മോഹൻലാൽ നൽകിയ ഉത്തരം ഇങ്ങനെ, അയാൾക്ക്‌ തന്നെ ആകാംഷയില്ല. പിന്നെയാണോ എനിക്ക്. അപ്പുവിന്റെ ലോകം പുസ്തകവും പർവ്വതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു. അതിനിടയിൽ അയാൾ സിനിമയും ആസ്വദിക്കുന്നു. അപ്പു എന്നെപ്പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന ആളാണ്.

ബാലതാരമായി മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രണവ് മോഹൻലാൽ, അതിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു. അതിനു ശേഷം രണ്ടു വർഷം മുൻപാണ് ജീത്തു ജോസഫ് ഒരുക്കിയ ആദി എന്ന ചിത്രത്തിലൂടെ പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. ബ്ലോക്ക്ബസ്റ്റർ വിജയമായി മാറിയ ആ ചിത്രത്തിന് ശേഷം അരുൺ ഗോപി ഒരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ പ്രണവ് അഭിനയിച്ചുവെങ്കിലും ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ അതിഥി വേഷത്തിലെത്തിയ പ്രണവ് ഇപ്പോൾ ചെയ്യുന്നത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close