കൂടെ അഭിനയിച്ചവരിൽ ഏറ്റവും മികച്ച ജോഡിയായി തോന്നിയത് ആരെ; മനസ്സ് തുറന്നു സുഹാസിനി..!

Advertisement

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് സുഹാസിനി. പ്രശസ്ത സംവിധായകൻ മണി രത്‌നത്തിന്റെ ഭാര്യ കൂടിയായ സുഹാസിനി എൺപതുകളിലും തൊണ്ണൂറുകളിലും നായികാ വേഷത്തിൽ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും നിറഞ്ഞു നിന്ന നടിയാണ്. മലയാളത്തിലും ഒട്ടേറെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഈ നടി ഒരിടവേളക്ക് ശേഷം അമ്മ വേഷങ്ങളിലൂടെയും മലയാളത്തിലെത്തി കയ്യടി നേടി. കുറച്ചു നാൾ മുൻപ് ഒരു തമിഴ് ദൃശ്യ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ അവതാരിക സുഹാസിനിയോട് ചോദിച്ചത് കൂടെ അഭിനയിച്ചിട്ടുള്ള നായക നടന്മാരിൽ ഏറ്റവും മികച്ച ജോഡിയായി സുഹാസിനിക്ക് തോന്നിയ നടൻ ആരാണെന്നാണ്. അതിനു സുഹാസിനി കൊടുത്ത മറുപടി മമ്മൂട്ടി എന്നാണ്. മമ്മൂട്ടിയുടെ നായികയായി സുഹാസിനി ഒട്ടേറെ ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ചിലതാണ് കൂടെവിടെ, എന്റെ ഉപാസന, രാക്കുയിലിൻ രാഗസദസ്സിൽ, അക്ഷരങ്ങൾ, പ്രണാമം, മണിവത്തൂരിലെ ആയിരം ശിവ രാത്രികൾ എന്നിവ. അത് കൂടാതെ സുഹാസിനി ഭാഗമായിട്ടുള്ള മലയാളത്തിലെ മറ്റു ചില മികച്ച ചിത്രങ്ങളാണ് സമൂഹം, ആദാമിന്റെ വാരിയെല്ല്, എഴുതാപ്പുറങ്ങൾ, നമ്മൾ, വാനപ്രസ്ഥം, തീർത്ഥാടനം, വിലാപങ്ങൾക്കപ്പുറം, മകന്റെ അച്ഛൻ എന്നിവ.

ഇനി മലയാളത്തിൽ റിലീസ് ചെയ്യാനുള്ള മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും സുഹാസിനി അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ നായികയായി വാനപ്രസ്ഥം എന്ന ഒറ്റ ചിത്രത്തിൽ മാത്രമേ സുഹാസിനി അഭിനയിച്ചിട്ടുള്ളു. തമിഴ്, തെലുങ്കു, കന്നഡ ഭാഷകൾ കൂടാതെ ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള സുഹാസിനി ഇന്ദിര എന്ന് പേരുള്ള ഒരു ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. രാവണൻ, ഇരുവർ, തിരുട തിരുട എന്നീ ചിത്രങ്ങളുടെ സംഭാഷണ രചയിതാവായും ജോലി ചെയ്തിട്ടുള്ള സുഹാസിനി മണി രത്‌നം മികച്ച നടിക്കുള്ള ദേശീയ അവാർഡും രണ്ടു കേരളാ സംസ്ഥാന അവാർഡും രണ്ടു തമിഴ്നാട് സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close