ജന്മദിനം ആഘോഷിച്ചു കാർത്തി; സൂര്യക്കൊപ്പമുള്ള കാർത്തിയുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം..!

Advertisement

തമിഴിലെ മുൻനിര താരങ്ങളിൽ ഒരാളും നടിപ്പിൻ നായകൻ സൂര്യയുടെ അനുജനുമായ കാർത്തി ഇന്ന് തന്റെ നാൽപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. കാർത്തി ആരാധകർ തങ്ങളുടെ താരത്തിന്റെ ജന്മദിനം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നത്. ഇപ്പോഴിതാ സൂര്യയ്ക്കൊപ്പമുള്ള കാർത്തിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഞങ്ങൾ നിങ്ങളുടെ മുന്നിലെത്തിക്കുന്നത്. സൂര്യയുടെ അനുജൻ എന്ന നിലയിലാണ് കാർത്തി ആദ്യം ശ്രദ്ധ നേടിയത് എങ്കിലും വളരെ വേഗം തന്നെ ഒരു മികച്ച നടനെന്ന നിലയിൽ കാർത്തി തന്റേതായ ഒരിടം തമിഴ് സിനിമയിൽ സ്വന്തമാക്കി. ഇപ്പോൾ ഒരു താരമെന്ന നിലയിലും തമിഴ് സിനിമയുടെ മുൻനിരയിൽ കാർത്തി ഉണ്ട്.

2004 ഇൽ മണി രത്‌നം ഒരുക്കിയ ആയുധ എഴുത്തിൽ വളരെ ചെറിയ ഒരു വേഷം ചെയ്ത് കൊണ്ടാണ് കാർത്തി അരങ്ങേറ്റം കുറിച്ചത് എങ്കിലും, കാർത്തിയുടെ ആദ്യ ചിത്രമായി പരിഗണിക്കപ്പെടുന്നത്, 2007 ഇൽ അമീർ സുൽത്താൻ സംവിധാനം ചെയ്ത പരുത്തിവീരൻ ആണ്. അതിലെ മികച്ച പ്രകടനം കാർത്തിക്ക് വലിയ പ്രശംസ നേടിക്കൊടുത്തു. പിന്നീട് പിന്നീട് പയ്യ, സിറുതൈ, മദ്രാസ്, തോഴ, തീരൻ അധികാരം ഒൻഡ്രു എന്നീ ചിത്രങ്ങൾ നേടിയ വിജയത്തോടെ നടനെന്ന നിലയിലും താരമെന്ന നിലയിലും ഒരേപോലെ വളർന്ന കാർത്തി, കഴിഞ്ഞ വർഷം റിലീസ് ചെയ്ത ലോകേഷ് കനകരാജ് ചിത്രം കൈദിയിലൂടെ തെന്നിന്ത്യ മുഴുവൻ കീഴടക്കുന്ന വിജയവും സ്വന്തമാക്കി. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന സുൽത്താൻ, മണി രത്‌നം ഒരുക്കുന്ന പൊന്നിയിൽ സെൽവൻ എന്നിവയാണ് കാർത്തിയുടെ പുതിയ ചിത്രങ്ങൾ. മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡുകളും തമിഴ് സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുള്ള കലാകാരൻ കൂടിയാണ് കാർത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close