ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല, ജീവിക്കുകയാണ്; സൗദി വെള്ളക്കക്ക് അഭിനന്ദനവുമായി എംഎം മണി

Advertisement

സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ പെട്ട ആളുകൾക്കിടയിൽ നിന്ന് പ്രശംസ ഒഴുകിയെത്തുകയാണ് തരുൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന്. കഴിഞ്ഞ ദിവസം മുൻ എം എൽ എ ശബരീനാഥൻ ആണ് ഈ ചിത്രത്തിന് കയ്യടിയുമായി എത്തിയതെങ്കിൽ, ഇപ്പോൾ ഈ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നതും എം എൽ എയും മുൻ മന്ത്രിയുമായ എംഎം മണിയാണ്. “ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല. ജീവിക്കുകയാണ്. മനുഷ്യൻ കാണേണ്ട സിനിമയാണ്”, എന്നാണ് എംഎം മണി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആക്ഷേപ ഹാസ്യവും, വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയൊരുക്കിയ ഈ ഫീൽ ഗുഡ് ചിത്രം വളരെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം കൂടി ചർച്ച ചെയ്യുന്ന സിനിമയാണ്.

ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തൊടുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണെന്ന വിലയിരുത്തലുകളാണ് ചില നിരൂപകരിൽ നിന്നും വരുന്നത്. വമ്പൻ ശ്രദ്ധയും പ്രശംസയും നേടിയ ഓപ്പറേഷൻ ജാവക്ക് ശേഷം തരുൺ മൂർത്തി ഒരുക്കിയ ഈ ചിത്രത്തിന് ദിനം പ്രതി പ്രേക്ഷക പിന്തുണ കൂടി വരുന്ന കാഴ്ചയും നമ്മുക്ക് കാണാം. സംവിധായകൻ തരുൺ മൂർത്തി തന്നെ രചിക്കുകയും ചെയ്ത ഈ ചിത്രം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിച്ചത്. ദേവി വർമ്മ, ലുഖ്മാൻ, സുജിത് ശങ്കർ, ബിനു പപ്പു, ധന്യ അനന്യ, വിൻസി, ഗോകുലൻ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾക് ജീവൻ പകർന്നിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close