ഡോക്ടർ ആയി ധ്യാൻ ശ്രീനിവാസൻ; പുതിയ ട്രൈലെർ ഇതാ

Advertisement

പ്രശസ്‌ത താരം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വീക്കം. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്ത ഈ ചിത്രം ഡിസംബർ ഒൻപതിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒരു ഡോക്ടർ കഥാപാത്രമായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകനായ സാഗർ ഹരി തന്നെയാണ്. ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒരു ഫ്ലാറ്റിൽ നടക്കുന്ന രണ്ട് കൊലപാതകങ്ങളും പിന്നീട് നടക്കുന്ന അന്വേഷണങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ട്രൈലെർ സൂചിപ്പിക്കുന്നു.

ധനേഷ് രവീന്ദ്രനാഥ്‌ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഹരീഷ് മോഹനാണ്. വില്യംസ് ഫ്രാൻസിസാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. ഉടൽ എന്ന ചിത്രമാണ് ഏറ്റവും അവസാനമായി തീയറ്ററുകളിൽ എത്തിയ ധ്യാൻ ശ്രീനിവാസൻ ചിത്രം. ഇത് കൂടാതെ ഒട്ടേറെ ചിത്രങ്ങളാണ് ധ്യാൻ ശ്രീനിവാസൻ നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ഐഡി, ത്രയം, ബുള്ളറ്റ് ഡയറീസ്, ജെയ്ലർ, പാപ്പരാസികൾ, ചീന ട്രോഫി, സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളാണ് ഇനി ധ്യാൻ അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close