തൊട്ടടുത്ത് ഷാരൂഖ് ഖാൻ, ഞെട്ടിത്തരിച്ച് ഹോളിവുഡ് നായിക; വീഡിയോ കാണാം

Advertisement

ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന താരമാണ് ഷാരൂഖ് ഖാൻ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷാരൂഖ് ഖാൻ, ആഗോള തലത്തിലും ഏറ്റവും ജനപ്രിയനും ഏറ്റവും കൂടുതൽ ആരാധകരുള്ളതുമായ ബോളിവുഡ് താരമാണ്. ഇന്ത്യൻ സിനിമ എന്ന് പറയുമ്പോൾ വിദേശികൾക്കിടയിൽ ഏറ്റവും കൂടുതൽ ഓടിയെത്തുന്ന ഒരു പേരും ഷാരൂഖ് ഖാന്റേതാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആ പോപ്പുലാരിറ്റി കാണിച്ചു തരുന്ന ഒരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. സൗദി അറേബ്യയിൽ നടന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് വൈറലാവുന്നത്. വിശിഷ്‌ടാതിഥികളുടെ സീറ്റിൽ തനിക്ക് തൊട്ടടുത്ത് ഇരിക്കുന്നത് ഷാരൂഖ് ഖാനാണെന്ന് തിരിച്ചറിഞ്ഞ ഹോളിവുഡ് നടിയുടെ പ്രതികരണമാണ് ഈ വീഡിയോയുടെ ഉള്ളടക്കം.

https://twitter.com/i/status/1600045072191479809

Advertisement

ഹോളിവുഡ് നടി ഷാരോൺ സ്റ്റോൺ ആണ് തന്റെ തൊട്ടടുത്ത് ഷാരൂഖ് ഖാനെ കണ്ട് അമ്പരന്നത്. ഷാരൺ സ്റ്റോണിനെ കണ്ട ഷാരൂഖ് വിനയപൂർവം താരത്തെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഷാരൂഖ് ഖാനോട് ഷാരോൺ നമസ്തേ പറയുന്നതും വീഡിയോയിൽ കാണാം. തന്റെ രണ്ട് സീറ്റ് അപ്പുറത്താണ് ഷാരൂഖ് ഖാൻ ഇരുന്നത് എന്നും അദ്ദേഹം അവിടെ ഉണ്ടെന്ന് തനിക്കറിയില്ലായിരുന്നു എന്നും ഷാരോൺ സ്റ്റോൺ പറഞ്ഞു. താരങ്ങളെ കാണുമ്പോൾ പൊതുവിൽ ആവേശം കൊള്ളുന്നയാളല്ല താനെന്നു പറഞ്ഞ ഷാരോൺ, പക്ഷെ ഷാരൂഖ് ഖാനെ കണ്ടപ്പോൾ താൻ ആവേശം കൊണ്ട് പോയെന്നും അത് വ്യത്യസ്‌തമായ ഒരനുഭവം ആയിരുന്നുവെന്നും കൂട്ടിച്ചേർത്തു. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ഷാരൂഖിന് സൗദി അറേബ്യയുടെ ബഹുമതിയും അവിടെ വെച്ച് സമ്മാനിച്ചു. പ്രിയങ്ക ചോപ്ര, കരീന കപൂർ, ഒലിവർ സ്റ്റോൺ, ഗയ് റിച്ചി തുടങ്ങിയവരും മേളയുടെ ഭാഗമായി അവിടെ എത്തിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close