വൈകിയാലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും; സന്തോഷ് ശിവൻ മനസ്സ് തുറക്കുന്നു..

Advertisement

മലയാള സിനിമാ ലോകത്ത് പുതിയ തർക്കങ്ങൾക്ക് ചർച്ചകൾക്കും വഴിവെച്ച ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ ഒരിടവേളയ്ക്ക് ശേഷം മോളീവുഡിൽ വീണ്ടും കുഞ്ഞാലി മരയ്ക്കാർ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ, മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും ചിത്രം ഒരുക്കുന്നു എന്ന വാർത്തകൾ വന്നത് മുതൽ ആണ് തർക്കങ്ങൾ ഉടലെടുത്തത്. ഇതിനോടകം ആരാധകരും ചിത്രത്തിന്റെ പേരിൽ തർക്കം ആരംഭിച്ചുകഴിഞ്ഞു. അതിനിടെയാണ് കഴിഞ്ഞദിവസം പ്രിയദർശനും മോഹൻലാലും തങ്ങളുടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസാണ്. ആശിർവാദ് നിർമ്മിക്കുന്ന 25ആമത് ചിത്രമായിരിക്കും ഇത്. ആശിർവാദിനൊപ്പം കോൺഫിഡന്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടൈന്മെന്റ്സും ചിത്രം നിർമ്മിക്കും. ചിത്രത്തിന്റെ പ്രഖ്യാപനത്തിനുശേഷം ആരാധകരെല്ലാം വലിയ ആവേശത്തിലായിരുന്നു.

Advertisement

അതിനിടെയാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഉണ്ടാകുമെന്ന് ഉറപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ പുതിയ പോസ്റ്ററുമായി നിർമ്മാതാവ് ഷാജി നടേശൻ എത്തിയത്. ചർച്ചകൾ ഇങ്ങനെ മുറുകുമ്പോഴാണ് സന്തോഷ് ശിവൻ തന്റെ അഭിപ്രായം ഒരു മാധ്യമത്തോട് തുറന്നു പറഞ്ഞത്.

പ്രിയദർശന്റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായിരുന്നു കാലാപാനി, കാലാപാനിയുടെ ചിത്രീകരണം സമയം മുതൽ പ്രിയദർശന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കുഞ്ഞാലിമരയ്ക്കാർ എന്ന് സന്തോഷ് ശിവൻ പറഞ്ഞു. ചിത്രത്തിൽ താനും ഒപ്പമുണ്ടാകുമെന്ന് പ്രിയദർശൻ പറഞ്ഞു. ചിത്രത്തിനായി ഒന്നിച്ച് മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇരിക്കെയാണ് 4 വർഷങ്ങൾക്കു മുൻപേ ചിത്രം മാറ്റിവയ്ക്കാനായി പ്രിയദർശൻ തീരുമാനിച്ചത്. അപ്പോഴാണ് അമൽ നീരദ് ചിത്രം പ്രഖ്യാപിച്ചതും അതുതന്നെയായിരിക്കാം മാറ്റിവെക്കലിന് കാരണം. പിന്നീട് അത് നടക്കാതെ വന്നപ്പോൾ പ്രിയദർശന്റെ ചിത്രവുമായി മുന്നോട്ടുപോകുകയായിരുന്നു. പിന്നീട് തന്നെ വിളിച്ചപ്പോൾ മറ്റ് ചിത്രങ്ങളുടെ തിരക്കിലാണെന്നും ഉടൻ തന്നെ കുഞ്ഞാലിമരയ്ക്കാർ ചെയ്യുന്നില്ല എന്നും പറഞ്ഞതായി സന്തോഷ് ശിവൻ അറിയിച്ചു. എങ്കിലും തിരക്കുകൾക്ക് ശേഷം തങ്ങളുടെ ചിത്രവും ഒരുങ്ങുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നതും. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ശിവൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. കാലാപാനി ടീമിലെ എല്ലാവരും തന്നെ ഈ ചിത്രത്തിൽ കാണുമെന്ന് പ്രിയദർശൻ പറഞ്ഞത് പോലെ, കാലാപാനിയിലെ ഛായാഗ്രഹകനായ സന്തോഷ് ശിവനും ഈ ചിത്രത്തിൽ എത്തുമോ എന്ന് കണ്ടറിയേണ്ടതാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close