വിജയമാവർത്തിക്കാൻ എബ്രിഡ് ഷൈൻ വീണ്ടും; പുതിയ ചിത്രം ആരംഭിക്കുന്നു…

Advertisement

ചുരുങ്ങിയ കാലയളവിൽ തന്നെ തന്റെ ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് എബ്രിഡ് ഷൈൻ. പഴയകാല ഓർമ്മകൾ മലയാളികൾക്ക് തിരികെ സമ്മാനിച്ച 1983 എന്ന ചിത്രമൊരുക്കിയാണ് എബ്രിഡ് ഷൈൻ മലയാളസിനിമയിലേക്ക് അരങ്ങേറിയത്. ചിത്രം മികച്ച വിജയമായതിനൊപ്പം പ്രേക്ഷകപ്രീതിയും കരസ്ഥമാക്കി. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച എബ്രിഡ് ഷൈൻ നിവിൻ പോളിയെ നായകനാക്കി രണ്ടാമത്തെ ചിത്രവും ഒരുക്കി. രണ്ടാം ചിത്രമായ ആക്ഷൻ ഹീറോ ബിജു ആഖ്യാന മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ആദ്യ ചിത്രം നേടിയ വിജയം ചിത്രത്തിലൂടെ ആവർത്തിച്ചു. താരതമ്യേന പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമായിരുന്നു അദ്ദേഹം മൂന്നാമതായി ഒരുക്കിയത്. കാളിദാസ് ജയറാം നായകനായി മലയാളത്തിൽ അരങ്ങേറിയ പൂമരം നിരവധി നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വ്യത്യസ്ത കഥാ പശ്ചാത്തലത്തിലൊരുക്കിയ മൂന്ന് ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന നാലാമത്തെ ചിത്രം ഉടൻ ഷൂട്ടിംഗ് ആരംഭിക്കും എന്ന് വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

നവാഗതർക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കിയ പൂമരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രകടനമായിരുന്നു നീത പിള്ളയുടേത്. ഐറിൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നീത എത്തിയത്. ചിത്രത്തിൽ നായകനോടൊപ്പം ഏറെ ശ്രദ്ധ നേടിയതും നീത തന്നെ. നീത പിള്ളയുമായി കഴിഞ്ഞദിവസം ഒരു മാധ്യമം നടത്തിയ അഭിമുഖത്തിലാണ് എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രത്തെപ്പറ്റി നീത വെളിപ്പെടുത്തുന്നത്. ചിത്രം ഉടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്നും നീത അറിയിച്ചു. ചിത്രത്തിൽ നായികയായി നീത എത്തുമെന്നാണ് അഭിമുഖത്തിൽ അറിയിച്ചത്.

Advertisement

എന്നാൽ നായകനാരാണെന്നോ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്തായാലും ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ എബ്രിഡ് ഷൈൻ തന്നെ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close