പ്രിയദർശന്റെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലെന്നു സന്തോഷ് ശിവൻ..!

Advertisement

മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കുന്ന മരക്കാർ:അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒരുങ്ങുന്നത് അന്തരാഷ്ട്ര നിലവാരത്തിലെന്നു മമ്മൂട്ടിയെ നായകനാക്കി കുന്ജലി മരക്കാർ ഒരുക്കാൻ പ്ലാൻ ചെയ്യുന്ന സന്തോഷ് ശിവൻ. മമ്മൂട്ടിയെ വെച്ച് താൻ ഒരുക്കാൻ പോകുന്ന പോകുന്ന കുഞ്ഞാലി ഈ വർഷം എന്തായാലും ഉണ്ടാവില്ല എന്നും അതുകൊണ്ടു തന്നെയാണ് പ്രിയദർശൻ തന്നോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രൊജെക്ടുമായി മുന്നോട്ടു പോയിക്കൊള്ളാൻ താൻ പറഞ്ഞതെന്നും സന്തോഷ് ശിവൻ വെളിപ്പെടുത്തുന്നു. പ്രിയദർശന്റെ മോഹൻലാൽ ചിത്രത്തിൽ കടൽയുദ്ധത്തിനാണ് കൂടുതലും പ്രാധാന്യം നൽകുന്നതെന്നും അതുകൊണ്ടു തന്നെ ഇന്റർനാഷണൽ നിലവാരമുള്ള ഒരു ചിത്രമൊരുക്കാനാണ് അദ്ദേഹം പ്ലാൻ ചെയ്യുന്നതെന്നും സന്തോഷ് ശിവൻ പറയുന്നു . ഏഴു മാസത്തോളം പ്രീ-പ്രൊഡക്ഷനും അതുപോലെ എട്ടു മാസത്തോളം പോസ്റ്റ്-പ്രൊഡക്ഷനും വേണ്ടി വരും തന്റെ ചിത്രത്തിനെന്നു പ്രിയദർശനും മാധ്യമങ്ങളോട് പറഞ്ഞു. 1996 മുതൽ പ്രിയദർശൻ മനസ്സിൽ കൊണ്ട് നടക്കുന്ന പ്രൊജക്റ്റ് ആണ് കുഞ്ഞാലി മരക്കാർ എന്നും സന്തോഷ് ശിവൻ കൂട്ടിച്ചേർത്തു.

ഇപ്പോൾ താര നിർണ്ണയം നടന്നു വരികയാണെന്നും അതോടൊപ്പം തന്നെ തിരക്കഥയുടെ ഫൈനൽ ഡ്രാഫ്റ്റും പൂർത്തിയാവും എന്നും പ്രിയൻ അറിയിച്ചു. ഈ വർഷം നവംബർ ഒന്നിന് ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം ഒറ്റ ഷെഡ്യൂളിൽ തന്നെ തീർക്കാൻ ആണ് പ്ലാൻ ചെയ്യുന്നത്. സന്തോഷ് ശിവൻ ആവട്ടെ ഇപ്പോൾ മണി രത്‌നം ചിത്രത്തിന്റെ കാമറ വർക്കുമായി ബന്ധപെട്ടു തിരക്കിലാണ്. അതിനു ശേഷം അദ്ദേഹം സിൻ എന്ന പേരിൽ ജാവേദ് ജഫ്രിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. അതിനും ശേഷം മാത്രമേ മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലി മരക്കാർ തുടങ്ങാൻ സാധിക്കു എന്ന് സന്തോഷ് ശിവൻ വ്യക്ത്മാക്കി. പ്രിയദർശന്റെയും തന്റെയും ചിത്രങ്ങൾ രണ്ടു വ്യത്യസ്ത ആംഗിളിൽ നിന്നായിരിക്കും അവതരിപ്പിക്കപ്പെടുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറു കോടി ബഡ്ജറ്റിൽ ആണ് മോഹൻലാൽ- പ്രിയദർശൻ ചിത്രം ഒരുങ്ങുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close