ഇത് തീർച്ചയായും കാണേണ്ട ചിത്രം; അങ്കിളിന് പ്രശംസയുമായി അനു സിത്താര..

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ ഒരുക്കിയ ചിത്രമാണ് അങ്കിൾ. ഏറെ നിരൂപകപ്രശംസയും അവാർഡുകളും കരസ്ഥമാക്കിയ ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ആദ്യ ചിത്രമാണ് അങ്കിൾ. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന് ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നതും. എന്ത് തന്നെയായാലും പ്രതീക്ഷകൾക്കൊത്ത് ഉയർന്ന ചിത്രമാണ് അങ്കിൾ എന്നാണ് പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നത്. ചിത്രത്തിൽ കൃഷ്ണകുമാർ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ വിജയൻ എന്ന ശക്തമായ കഥാപാത്രവുമായി ജോയ് മാത്യുവും ചിത്രത്തിലുണ്ട്. ശ്രുതി എന്ന നായിക കഥാപാത്രത്തെ കാർത്തിക മുരളീധരനാണ് അവതരിപ്പിച്ചിരിക്കുന്നത്. മുത്തുമണി കെ. പി. എ. സി. ലളിത തുടങ്ങിയവരും ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ചിത്രം സമൂഹത്തിന്റെ ചിന്താഗതിയെയും സദാചാര നിലപാടുകളെയും കുറിച്ച് ചർച്ച ചെയ്യുന്നു. എല്ലാ കോണിൽ നിന്നും മികച്ച പ്രതികരണവും ഹൗസ്ഫുൾ ഷോസുമായി മുന്നേറുന്ന അങ്കിളിന് അഭിനന്ദനങ്ങളുമായി അനുസിത്താരയാണ് രംഗത്തെത്തിയിരിക്കുന്നത്.

Advertisement

ചിത്രം കണ്ട അനുസിത്താര തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തെപ്പറ്റി കുറിക്കുകയുണ്ടായി. ചിത്രം ഒരു ക്ലീൻ ഫാമിലി മൂവി ആണെന്ന് പറഞ്ഞ അനുസിതാര മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് വാനോളം പുകഴ്ത്തുകയും ചെയ്തു. ചിത്രത്തിൽ അവസാനരംഗങ്ങളിൽ വലിയ കൈയ്യടി നേടിയ മുത്തുമണിക്കും നായികയായ കാർത്തികയ്ക്കും അനു സിതാര അഭിനന്ദനങ്ങൾ നേർന്നു. ജോയ് മാത്യുവിനും ചിത്രത്തിന് പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ഇങ്ങനെയൊരു ചിത്രം നൽകിയതിന് നന്ദി പറഞ്ഞതിനോടൊപ്പം, ചിത്രത്തിൽ മമ്മൂട്ടി വളരെ മനോഹരമായി ആലപിച്ച പഴയകാല ഗാനം കറുകറുത്തൊരു പെണ്ണാണ് അനു സിതാര പോസ്റ്റിൽ കുറിക്കുകയും ചെയ്തു. അനു സിത്താരയുടെ വാക്കുകൾ പോലെ തന്നെ ക്ളീൻ ഫാമിലി മൂവിയായ അങ്കിൾ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close