ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ്

Advertisement

മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഡോക്ടർ ബിജു ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ടോവിനോ തോമസ് നടത്തിയ മേക്കോവർ ഞെട്ടിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയിൽ ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി അദൃശ്യ ജാലകങ്ങൾ മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഒരു താരമായി നിൽക്കുമ്പോഴും ഇത്തരം അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ താൻ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ടോവിനോ തോമസ്. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. മോഹൻലാൽ, മമ്മൂട്ടി എന്നീ ഇതിഹാസങ്ങൾ അവരുടെ തുടക്കകാലത്ത് പിന്തുടർന്ന രീതി അങ്ങനെ തന്നെ കോപ്പി ചെയ്യുകയാണ് താനെന്നും, ഇത്രയും വിജയിച്ച രണ്ട് മഹാനടന്മാർ ഉദാഹരണമായി നമ്മുടെ മുന്നിലുള്ളപ്പോൾ അതിലും വലിയ റോൾ മോഡലുകൾ വേറെ ഇല്ലെന്നും ടോവിനോ പറയുന്നു.

സ്റ്റാർഡം മാത്രം നോക്കിയല്ല മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചിത്രങ്ങൾ ചെയ്തിരുന്നതെന്നും, കൊമേർഷ്യൽ ചിത്രങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും തമ്മിലുള്ള കൃത്യമായ ബാലൻസ് ആയിരുന്നു 1980 കളിലും 90 കളിലും അതിന് ശേഷവും അവർ ചെയ്തതെന്നും ടോവിനോ പറഞ്ഞു. ആ ബാലൻസ് അവർ പുലർത്തിയത് കൊണ്ടാണ് ഇന്നവർ ഒരു കാറ്റിലും വീഴാത്ത എവറസ്റ്റ് കൊടുമുടി പോലെ നിൽക്കുന്നതെന്നും ടോവിനോ വിശദീകരിക്കുന്നു. അല്ലെങ്കിൽ അവർ ബുർജ് ഖലീഫ പോലെ വലിയ താരങ്ങൾ മാത്രമായി നിൽക്കുമായിരുന്നു എന്നും ടോവിനോ പറഞ്ഞു. കരിയർ മുന്നോട്ടു കൊണ്ട് പോകുമ്പോൾ അവർ സ്വീകരിച്ച രീതി തന്നെയാണ് താനും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും ടോവിനോ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലടക്കം ശ്രദ്ധ നേടിയ ചിത്രമാണ് ടോവിനോയുടെ അദൃശ്യ ജാലകങ്ങൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close