സിനിമ- സീരിയൽ താരം വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

Advertisement

പ്രശസ്ത സിനിമാ- സീരിയൽ താരം വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ടരയോടയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 11 മണിക്ക് വിനോദ് ബാറിനുള്ളിൽ എത്തിയിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 47 വയസ്സായിരുന്നു മരിക്കുമ്പോൾ വിനോദ് തോമസിന്റെ പ്രായം. ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് ഒട്ടേറെ സമയത്തിന് ശേഷവും ആരും പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിനോദ് തോമസിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിനെതുടർന്നു പാമ്പാടി എസ്എച്ച്ഒ സുവർണ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്‌ഡിങ്, ജൂൺ, തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെയും ഒട്ടേറെ മിനി സ്ക്രീൻ സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ നടനാണ് വിനോദ് തോമസ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close