ടിനു പാപ്പച്ചൻ ചിത്രത്തിൽ നായകനായി നിവിൻ പോളി?;

Advertisement

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളാണ് ടിനു പാപ്പച്ചൻ. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ടിനു, അടുത്തിടെ റിലീസ് ചെയ്ത ചാവേർ എന്ന ചിത്രത്തിലൂടെയും പ്രേക്ഷകരുടെ കയ്യടി നേടി. മാസ്സ് ചിത്രങ്ങളുടെ അമരക്കാരൻ എന്നറിയപ്പെടുന്ന ടിനു പാപ്പച്ചൻ, തന്റെ ഗംഭീര മേക്കിങ് സ്റ്റൈൽ കൊണ്ടാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. ആക്ടഷൻ/മാസ്സ് രംഗങ്ങൾ ഒരുക്കുന്നതിനുള്ള തന്റെ അപാരമായ മികവ് ടിനു ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്. ചാവേറിന് ശേഷം ടിനു പുതിയതായി ഒരുക്കാൻ പോകുന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഒരു മോഹൻലാൽ ചിത്രം തന്റെ പ്ലാനിൽ ഉണ്ടെന്നും, എന്നാൽ അതിന്റെ കഥാ രചന നടക്കുന്നതെ ഉള്ളുവെന്നും ടിനു പറഞ്ഞിരുന്നു. ഇപ്പോൾ വരുന്ന വാർത്തകൾ പ്രകാരം യുവതാരം നിവിൻ പോളി നായകനായ ചിത്രമൊരുക്കാനുള്ള പ്ലാനിലാണ് ടിനു പാപ്പച്ചൻ. നേരത്തെ ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രം ടിനു പ്രഖ്യാപിച്ചിരുന്നെങ്കിലും, ദുൽഖറിന്റെ തിരക്ക് മൂലം അടുത്തകാലത്തെങ്ങും ആ ചിത്രം നടക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ആ ചിത്രമാണ് ഇപ്പോൾ നിവിൻ പോളിയിലേക്ക് എത്തിയതെന്നാണ് സൂചന. നിവിൻ പോളി അല്ലെങ്കിൽ ടോവിനോ തോമസ് ആയിരിക്കും അതിൽ നായകനെന്ന് ഇടക്ക് വാർത്തകൾ വന്നിരുന്നു എങ്കിലും, പുതിയതായി ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് നിവിൻ- ടിനു ടീമിൽ നിന്ന് ഒരു ചിത്രം ഉടനെ ഉണ്ടാകുമെന്നു തന്നെയാണ്. ഇപ്പോൾ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്ന നിവിൻ, അതിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന വർഷങ്ങൾക്ക് ശേഷമെന്ന പ്രണവ് മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലും അഭിനയിക്കും. ഇത് കൂടാതെ എബ്രിഡ് ഷൈൻ ഒരുക്കുന്ന ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രവും നിവിന്റേതായി ഒരുങ്ങും.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close