സുരേഷ് ഗോപിയുടെ വില്ലനായി എസ്‌ ജെ സൂര്യ മലയാളത്തിൽ?; വമ്പൻ ചിത്രം ഒരുങ്ങുന്നു

Advertisement

നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പേര് താത്കാലികമായി എസ് ജി 251 എന്നാണിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ഒപ്പം പുറത്തു വന്ന പോസ്റ്ററും അതിനു ശേഷം അവർ റിലീസ് ചെയ്ത പോസ്റ്ററും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിലെ വില്ലൻ വേഷം ചെയ്തു കൊണ്ട് തമിഴ് സൂപ്പർ താരം എസ് ജെ സൂര്യ മലയാളത്തിൽ അരങ്ങേറുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സുരേഷ് ഗോപിയുടെ വില്ലനായി എസ് ജെ സൂര്യ എത്തുന്നു എന്ന വാർത്ത ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.

അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണെന്നും, ഇതിൽ ഒരു വാച്ച് മെക്കാനിക്ക് ആയാണ് സുരേഷ് ഗോപി എത്തുന്നതെന്നുമാണ് സൂചന. സമീൻ സലിം തിരക്കഥ എഴുതുന്ന ഈ ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി അഭിനയിക്കുക. ബിഗ് ബഡ്ജറ്റിൽ പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കാൻ പോകുന്ന ഈ പ്രോജെക്ടിൽ തമിഴ്- തെലുങ്ക്- കന്നഡ സിനിമയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുമെന്നാണ് സൂചന. ഇതിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ റിലീസായ ഗരുഡൻ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതുപോലെ തന്നെ മാർക്ക് ആന്റണി, ജിഗർത്തണ്ട ഡബിൾ എക്സ് എന്നീ സൂപ്പർ വിജയങ്ങളിലൂടെ എസ് ജെ സൂര്യയും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close