
Advertisement
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍റെ ഫേസ്‌ബുക്ക് പേജ് ഡിആക്ടിവേറ്റ് ചെയ്തിരുന്നു.
ദിലീപിനെതിരയും കാവ്യയ്ക്ക് എതിരെയും രൂക്ഷമായ രീതിയിൽ ആയിരുന്നു സോഷ്യൽ മീഡിയയിൽ ജനങ്ങൾ പ്രതികരിച്ചത്. കാവ്യ മാധവന്‍റെ ഫേസ്ബുക്ക് പേജിലും കമന്റ് ബോക്സിലും ഇത്തരം കമന്റുകൾ കൊണ്ട് നിറഞ്ഞിരുന്നു.
Advertisement
ഇതേ തുടർന്ന് ഡിആക്റ്റീവ് ചെയ്ത കാവ്യാ മാധവന്‍റെ ഒഫീഷ്യൽ പേജ് ഇന്ന് വീണ്ടും ഫേസ്‌ബുക്കിൽ പ്രത്യക്ഷമായി.
ഈ വിഷയത്തെ കുറിച്ച് പ്രതികരണങ്ങളോ മറ്റോ ഒന്നും ഇതുവരെ കാവ്യ മാധവന്‍റെ പേജ് വഴി പുറത്തു വിട്ടിട്ടില്ല. ദിലീപിന്‍റെ അറസ്റ്റിൽ കാവ്യാ മാധവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.