ഞാൻ മമ്മൂട്ടിയുടെ വലിയ ആരാധകൻ; ലിജോ ജോസ് പെല്ലിശേരി മാജിക്കിന് കയ്യടിച്ച് കാർത്തിക് സുബ്ബരാജ്

Advertisement

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം പ്രദർശനം തുടരുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇതിന്റെ തമിഴ് പതിപ്പും റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ഈ തമിഴ് പതിപ്പിന് ആദ്യം തന്നെ അഭിനന്ദനവുമായി എത്തിയത് പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ്. ഇതൊരു മനോഹരമായ ചിത്രമാണെന്നും, മമ്മൂട്ടി ഇതിൽ ഗംഭീരമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നും ചിത്രം കണ്ടതിനു ശേഷം കാർത്തിക് സുബ്ബരാജ് ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിൽ ജോലി ചെയ്തവർക്കെല്ലാം അഭിനന്ദനം നൽകിയ കാർത്തിക് സുബ്ബരാജ്, ഈ ലിജോ ജോസ് പെല്ലിശ്ശേരി മാജിക് തീയേറ്ററുകളിൽ നിന്ന് നഷ്ടപ്പെടുത്തരുത് എന്നും കുറിച്ചു. അദ്ദേഹത്തിന്റെ ട്വീറ്റിന് നന്ദി പറഞ്ഞു കൊണ്ട് മമ്മൂട്ടിയും ട്വിറ്ററിലൂടെ രംഗത്തെത്തി.

കാർത്തികിന് ചിത്രം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി കുറിച്ചത്. മമ്മൂട്ടിയുടെ മറുപടിക്ക് നന്ദി പറഞ്ഞ കാർത്തിക് സുബ്ബരാജ്, താൻ മമ്മൂട്ടിയുടെ ഒരു വലിയ ആരാധകൻ ആണെന്നും കുറിച്ചു. ലിജോയുടെ കഥക്ക് എസ് ഹരീഷ് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെയാണ്. സുന്ദരം എന്ന തമിഴനായി പെരുമാറുന്ന ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടി ഗംഭീര പ്രകടനമാണ് ഇതിൽ കാഴ്ച വെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഇത്തവണത്തെ ഐഎഫ്എഫ്കെയില്‍ പ്രീമിയര്‍ ചെയ്ത ഈ ചിത്രം ഈ വർഷം ജനുവരി പത്തൊൻപതിനാണ് തീയേറ്റർ റിലീസ് ആയെത്തിയത്. മമ്മൂട്ടിയെ കൂടാതെ അശോകൻ, രമ്യ പാണ്ട്യൻ, വിപിൻ ആറ്റ്ലി, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close