ജയിക്കാൻ തീരുമാനിച്ചിറങ്ങിയാൽ, ഏത് മണ്ണും നമ്മുക്കായി വഴി വെട്ടും; ആകാംഷ നിറക്കുന്ന ഡിയർ വാപ്പി ട്രൈലെർ

Advertisement

ക്രൗൺ ഫിലിംസിന്റെ ബാനറിൽ, ആര്‍ മുത്തയ്യ മുരളി നിർമ്മിച്ച്, ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച ഡിയർ വാപ്പി എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്താനുള്ള ഒരുക്കത്തിലാണ്. ഇതിനോടകം ഇതിലെ രണ്ട് ഗാനങ്ങൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയിരിക്കുന്നത്. ലാല്‍, തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അച്ഛൻ മകൾ ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണിതെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന തയ്യൽക്കാരനായ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിത കഥയാണ് ഈ ചിത്രം പറയുക. ‘അസറിന്‍ വെയിലല പോലെ നീ’ എന്ന വരികളോടെ എത്തിയ ഇതിലെ ആദ്യ ഗാനവും, അതുപോലെ, പെണ്ണെന്തൊരു പെണ്ണാണ് എന്ന വരികളോടെ ആരംഭിക്കുന്ന ഇതിലെ രണ്ടാമത്തെ ഗാനവും ഇതിനോടകം സൂപ്പർ ഹിറ്റാണ്.

ഇപ്പോൾ പ്രേക്ഷകരിൽ ആകാംഷ നിറക്കുന്ന ഒരു ട്രൈലെർ കൂടി വന്നതോടെ, ഈ ചിത്രം പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര,നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ തുടങ്ങിയവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് കൈലാസ് മേനോനാണ്. ലിജോ പോൾ എഡിറ്റിംഗ് നിർവഹിച്ച ഡിയർ വാപ്പിക്ക് ക്യാമറ ചലിപ്പിച്ചത് പാണ്ടി കുമാറാണ്‌. ലാലിൻറെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ഇതിലെ ബഷീർ മാറുമെന്നാണ് സൂചന.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close