‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക്.

Advertisement

വിപിൻ ദാസ് സംവിധാനം ചെയ്ത ബേസിൽ ജോസഫും ദർശന രാജേന്ദ്രനും അഭിനയിച്ച ജയ ജയ ജയ ജയ ഹേ ബോളിവുഡിലേക്കെന്ന് സൂചന. ചിത്രത്തിന്റെ റീമേക്കുമായി ബന്ധപ്പെട്ട ചർച്ചകൾ മുംബൈയിൽ പുരോഗമിക്കുകയാണ്. ബോളിവുഡ് നടൻ അമീർഖാനാണ് സിനിമ പുനർനിർമ്മിക്കാൻ താത്പര്യം കാണിച്ചിരിക്കുന്നത. ജയ ജയ ജയ ജയ ഹേ കണ്ട് ഇഷ്ടപ്പെട്ട അമീർഖാൻ സിനിമയെ വാനോളം പുകഴ്‌ത്തിയെന്നാണ് റിപ്പോർട്ട്. വിപിൻദാസും നാഷിദ് മുഹമ്മദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിയേഴ്‌സ് എന്റർടെയ്ൻമെന്റിന്റിന്റെ ബാനറിൽ ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരായിരുന്നു ‘ജയ ജയ ജയ ജയ ഹേ’ നിർമിച്ചത്.

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വര്‍ഷം മലയാളത്തിലെ വമ്പൻ ഹിറ്റായിരുന്നു. പതിഞ്ഞ താളത്തിൽ തുടങ്ങി എല്ലാത്തരം ജനങ്ങളെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും നീങ്ങുന്ന ചിത്രമാണ്. ജയ ജയ ജയ ജയഹേ. കേരളത്തിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിക്കുന്ന പെൺകുട്ടി തന്റെ ജീവിതകാലത്ത് അനുഭവിച്ച് കടന്നുപോവുന്ന കാര്യങ്ങളെ പെറുക്കിയെടുത്ത് സിനിമയാക്കിയതാണെന്ന് ഒറ്റവാചകത്തിൽ പറയാം. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close