കാത്തിരിപ്പുകള്‍ക്ക് വിരാമം; റിലീസ് ഉറപ്പിച്ച് നിവിൻ പോളി-രാജീവ് രവി ചിത്രം തുറമുഖത്തിന്റെ പുതിയ ടീസര്‍ പുറത്ത്

Advertisement

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം സിനിമയുടെ ടിസർ പുറത്ത്. ചിത്രത്തിന്‍റെ പുതിയ ടീസര്‍ മാജിക് ഫ്രെയിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മാർച്ച് 10ന് തിയേറ്ററുകളിൽ എത്തും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിരവധി പ്രതിസന്ധികളെ മറികടന്ന് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ്. ചിത്രത്തിൽ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. കൊച്ചിയിൽ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് സിനിമയുടെ പ്രധാന പ്രമേയം.

നിവിൻ പോളി, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠ രാജൻ, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ.രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന് ഗോപൻ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ക്വീൻ മേരി സിനിമാസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന ചിത്രത്തിൽ ജോസ് തോമസ് സഹനിർമ്മാതാവാണ്. എഡിറ്റിങ് -ബി അജിത്കുമാർ, കലാസംവിധാനം -ഗോകുൽ ദാസ്, സംഗീതം -കെ ഷഹബാസ് അമൻ. ഡിസൈൻ – ഓൾഡ്മങ്ക്സ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close